പ്രമേഹമുള്ളവര്‍ പതിവായി ഇവയെല്ലാം ഉപയോഗിച്ചുനോക്കൂ...

ചിട്ടയോടെയുള്ള ജീവിതം നല്ലരീതിയില്‍ തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇതിന് ഭക്ഷണകാര്യങ്ങളിലാണ് കൂടുതലും ശ്രദ്ധിക്കാനുള്ളത്.

seven herbs which may gives relief from diabetes

പ്രമേഹരോഗം നമുക്കറിയാം ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്കാണ് നാം കണക്കാക്കുന്നത്. പാരമ്പര്യമായോ ജീവിതരീതികളിലെ പിഴവുകള്‍ കൊണ്ടോ എല്ലാം പ്രമേഹം പിടിപെടാം. എന്തായാലും ഒരിക്കലും വന്നുകഴിഞ്ഞാല്‍ പിന്നെ മഹാഭൂരിപക്ഷം കേസുകളിലും പ്രമേഹത്തിനെ  നിയന്ത്രിച്ച് മുന്നോട്ടുപോവുക എന്നതാണ് പരിഹാരമായിട്ടുള്ള ഏകമാര്‍ഗം.

ചിലര്‍ക്ക് ഇൻസുലിൻ ചികിത്സ വേണ്ടി വരാം. ചിലര്‍ക്കാണെങ്കില്‍ ഭക്ഷണമടക്കമുള്ള ലൈഫ്സ്റ്റൈല്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. എന്തായാലും ചിട്ടയോടെയുള്ള ജീവിതം നല്ലരീതിയില്‍ തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇതിന് ഭക്ഷണകാര്യങ്ങളിലാണ് കൂടുതലും ശ്രദ്ധിക്കാനുള്ളത്. ചില ഘടകങ്ങളെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹത്തിന് ആശ്വാസം ലഭിക്കാം. അത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഏഴ് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കറുവപ്പട്ടയാണ് ഇക്കൂട്ടത്തിലൊന്ന്. നല്ലൊരു സ്പൈസായി ഉപയോഗിക്കുന്ന കറുവപ്പട്ടയില്‍ ചെറിയൊരു മധുരമുള്ളതിനാല്‍ തന്നെ ടൈപ്പ്- പ്രമേഹമുള്ളവര്‍ മധുരത്തിന് പകരം ഇതുപയോഗിക്കാറുണ്ട്. കറുവപ്പട്ടയാണെങ്കില്‍ രക്തത്തിലെ പ്ലാസ്മയിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ സഹായകമാണെന്ന് നേരത്തേ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

രണ്ട്...

ഉലുവയും പ്രമേഹത്തിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമാണ്. രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ത്തുന്നതിന് തന്നെയാണ് ഇത് സഹായിക്കുന്നത്. എന്നാല്‍ ഉലുവ കഴിച്ചാല്‍ പ്രമേഹത്തിന് പരിഹാരമാകുമെന്ന രീതിയില്‍ ചിന്തിക്കരുത്. ആശ്വാസമേകാമെന്ന് മാത്രം. 

മൂന്ന്...

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഇതും പ്രമേഹസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകുന്നതിന് സഹായകമാണ്. ഇൻസുലിൻ ഹോര്‍മോണ്‍ കാര്യക്ഷമമാക്കുന്നതിനാണ് പ്രധാനമായും ഇത് സഹായിക്കുക. 

നാല്...

കറ്റാര്‍വാഴയും പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണ്. പ്രമേഹസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാൻ കറ്റാര്‍വാഴയ്ക്ക് കഴിയും. 

അഞ്ച്...

പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും പ്രതരോധവ്യവസ്ഥയെ തന്നെ ശക്തിപ്പെടുത്തുന്നതിനും സഹായകമായിട്ടുള്ള മഞ്ഞളും പ്രമേഹത്തിന് നല്ലതാണ്. 

ആറ്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. പ്രമേഹരോഗികള്‍ക്കായുള്ള ഭക്ഷണത്തില്‍ കറിവേപ്പില നല്ലതുപോലെ ചേര്‍ക്കാവുന്നതാണ്. 

ഏഴ്...

ഒരു ചേരുവ എന്നതില്‍ കവിഞ്ഞ് ഔഷധമെന്ന നിലയില്‍ കണക്കാക്കുന്നതാണ് വെളുത്തുള്ളി. ഇതും പ്രമേഹരോഗികള്‍ക്ക് അനുബന്ധ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസമേകുന്നതാണ്. 

Also Read:- മോണരോഗവും പ്രമേഹവും തമ്മില്‍ ബന്ധം?; പ്രമേഹവുമായി ബന്ധപ്പെട്ട് അറിയേണ്ട 8 കാര്യങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios