വണ്ണം കുറയ്ക്കുന്നവര്‍ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ഇതിന്‍റെ ഭാഗമായി ചോറ് പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. മറിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

rice should not avoid completely for weight loss hyp

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. ഡയറ്റ് മാത്രമായോ, വ്യായാമം മാത്രമായോ ചെയ്യുന്നത് കൊണ്ട് വണ്ണം എളുപ്പത്തില്‍ കുറയ്ക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് അല്‍പം വണ്ണം അധികമുള്ളവര്‍ക്ക്. 

ഡയറ്റിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യേണ്ടി വരാം. ഇക്കൂട്ടത്തില്‍ മിക്കവരും ഒഴിവാക്കുന്നൊരു ഭക്ഷണമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റ് അധികമടങ്ങിയ ഭക്ഷണമായതിനാല്‍ ചോറ് വണ്ണം കൂട്ടുമെന്നതിനാലാണ് ഇത് പരമാവധി ഒഴിവാക്കുന്നത്. 

എന്നാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ഇതിന്‍റെ ഭാഗമായി ചോറ് പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. മറിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡയറ്റ് പാലിക്കുന്നവര്‍ ചോറ് കഴിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്‍റെ അളവ് ശ്രദ്ധിക്കണം. ഒരുപാട് ചോറ് കഴിക്കുന്നത് ആര്‍ക്കായാലും അത്ര നല്ലതല്ല. ദിവസവും ഒരു കപ്പ് ചോറ് തീര്‍ച്ചയായും ഡയറ്റ് പാലിക്കുന്നവര്‍ക്കും കഴിക്കാം. 

രണ്ട്...

ചോറ് തയ്യാറാക്കുമ്പോള്‍ അതില്‍ എണ്ണയോ മറ്റോ ചേര്‍ക്കുകയോ, ഫ്രൈ ചെയ്തുള്ള റൈസോ കഴിക്കുന്നത് ഡയറ്റിലുള്ളവര്‍ക്ക് നല്ലതല്ല. മറിച്ച്, വേവിച്ച് തന്നെ ചോറ് കഴിക്കണം, 

മൂന്ന്...

ചോറ് കഴിക്കുമ്പോള്‍ മിക്കവരും ചോറ് കൂടുതലും കറികള്‍ കുറവുമാണ് എടുക്കാറ്. എന്നാലിങ്ങനെയല്ല ചെയ്യേണ്ടത്. ചോറ് ഒരു ഭാഗവും ബാക്കി ഭാഗം പച്ചക്കറികളോ മത്സ്യമോ മാംസമോ അങ്ങനെ വേണം ക്രമീകരിക്കാൻ. ഇതെല്ലാം ഒരുമിച്ച് ചെല്ലുമ്പോഴാണ് അത് ആരോഗ്യകരമായ ഭക്ഷണമാകുന്നത്. ഏതെങ്കിലും കൂടിയോ കുറഞ്ഞോ ഇരുന്നാല്‍ പോഷകങ്ങളുടെ ബാലൻസിനെ അത് ബാധിക്കും. 

നാല്...

ഇനി ചോറിന്‍റെ കൂടെ ആരോഗ്യകരമായി കഴിക്കാൻ കഴിയുന്ന മറ്റ് വിഭവങ്ങളെ കുറിച്ച് കൂടി മനസിലാക്കാം. ഫൈബര്‍ കാര്യമായി അടങ്ങിയ പച്ചക്കറികള്‍, പ്രോട്ടീൻ അടങ്ങിയ പരിപ്പ്- പയറുവര്‍ഗങ്ങള്‍, കടല, ചിക്കൻ,. മീൻ എന്നിങ്ങനെയാകാം ചോറിനൊപ്പമുള്ള ആരോഗ്യകരമായ കോംബോ. എല്ലാ വിഭവങ്ങളുടെയും അളവ് പരമിതപ്പെടുത്താൻ മറക്കല്ലേ. 

അഞ്ച്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും സമയക്രമം പാലിക്കേണ്ടതുണ്ട്. അതായത് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിച്ച് ശീലിക്കുക. അല്ലാത്തപക്ഷം ഡയറ്റിന് ഗുണം കാണാതെ വരാം. 

Also Read:- കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി അവര്‍ക്ക് നല്‍കാവുന്ന ഭക്ഷണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios