20 വര്‍ഷമായി സ്ഥിരമായി വരുന്ന 104-കാരന്‍റെ പിറന്നാള്‍ ആഘോഷിച്ച് റെസ്റ്റോറന്‍റ്
യുഎസിലെ ഫ്‌ളോറിഡയിലുള്ള റെസ്റ്റോറന്‍റ് ആണ് തങ്ങളുടെ റെസ്റ്റോറന്‍റില്‍ എന്നും എത്തുന്നയാളുടെ പിറന്നാള്‍ ഇങ്ങനെ അടിപ്പൊളിയായി ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളും ഒപ്പം മനോഹരമായൊരു കുറിപ്പും റെസ്റ്റോറന്‍റ് അധികൃതര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
20 വര്‍ഷത്തോളമായി എല്ലാ ദിവസവും തങ്ങളുടെ റെസ്റ്റോറന്‍റില്‍ എത്തുന്ന സ്റ്റീവ് ബെല്ലിസ്സിമോ എന്നയാളുടെ 104-ാം പിറന്നാള്‍ ആഘോഷിച്ച് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ്. യുഎസിലെ ഫ്‌ളോറിഡയിലുള്ള റെസ്റ്റോറന്‍റ് ആണ് തങ്ങളുടെ റെസ്റ്റോറന്‍റില്‍ 20 വര്‍ഷമായി എന്നും എത്തുന്നയാളുടെ പിറന്നാള്‍ ഇങ്ങനെ അടിപ്പൊളിയായി ആഘോഷിച്ചത്.
പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങളും ഒപ്പം മനോഹരമായൊരു കുറിപ്പും റെസ്റ്റോറന്‍റ് അധികൃതര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി സ്റ്റീവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ അറിയുന്നതില്‍ വച്ച് ഏറ്റവും എളിമയുള്ള, ദയയുള്ളയാളുടെ പിറന്നാളാഘോഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ സ്ഥിരമായി എത്താറുണ്ട് സ്റ്റീവ്. 2018 വരെ എല്ലാ ദിവസവും അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. റെസ്റ്റോറന്‍റിലെ ഒരേ സ്ഥലത്താണ് അദ്ദേഹം ഇരിക്കാറുള്ളത്. എന്നും ഒരേ പ്രാതലാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്യാറുള്ളതും. പ്രാതല്‍ കഴിച്ച ശേഷം അവിടെയിരുന്ന് പത്രങ്ങള്‍ വായിക്കുന്നതും അദ്ദേഹത്തിന്റെ ഒരു ശീലമാണ്. നൂറാം പിറന്നാള്‍ ഞങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു'- റെസ്റ്റോറന്‍റ് അധികൃതര്‍ കുറിച്ചു.
റെസ്റ്റോറന്‍റ് പങ്കുവച്ച ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു. നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ആളുകള്‍ റെസ്റ്റോറന്‍റ് അധികൃതരെ പ്രശംസിക്കുകയും ചെയ്തു.
അതേസമയം തങ്ങളുടെ റെസ്റ്റോറന്‍റില്‍ സ്ഥിരമായി വരുന്ന ഒരു മുത്തശ്ശിയുടെ പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി കൊടുത്ത ജപ്പാനിലെ റെസ്റ്റോറന്‍റിന്‍റെ വീഡിയോയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 84-കാരിയായ റോസി എന്ന സ്ത്രീയുടെ പിറന്നാളാഘോഷം ആണ് അത്തരത്തില്‍ വൈറലായത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു അവര്‍. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് പിറന്നാള്‍ ആശംസയുമായി ഒരു സംഘമെത്തിയത്.
മറ്റാരുമല്ല, റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ തന്നെയാണ് അപ്രതീക്ഷിതമായി ആശംസയുമായി എത്തിയത്. ജീവനക്കാര്‍ അപ്രതീക്ഷിതമായി ആശംസ നല്‍കിയപ്പോള്‍, വിങ്ങിപ്പൊട്ടി കരയുകയായിരുന്നു റോസി. കണ്ണുനീര്‍ തുടച്ച് പുഞ്ചിരിയോടെ അവര്‍ റെസ്റ്റോറന്‍റ് അധികൃതര്‍ക്ക് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.
Also Read: നിലത്തു വീണ വധുവിന്‍റെ മുഖത്ത് കേക്ക് തേച്ച് വരന്‍; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ