വൈകുന്നേരത്തെ ചായയ്ക്ക് സ്നാക്ക് ആയി തയ്യാറാക്കാം ഈ കിടിലൻ പലഹാരം...

രുചികരമായ, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളൊരു സ്നാക്ക് ആണ് ഇനി പരിചയപ്പെടുത്തുന്നത്. കുട്ടികളും ആസ്വദിച്ച് കഴിക്കും ഇത്. അത്തരത്തില്‍ പുതുമകളുള്ളൊരു പലഹാരം തന്നെയാണെന്ന് പറയാം. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കിയെടുക്കുകയും ചെയ്യാം. 

recipe of tasty stuffed capsicum rings hyp

പലഹാരങ്ങള്‍ അല്ലെങ്കില്‍ സ്നാക്സ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച് എണ്ണയില്‍ പൊരിച്ചെടുക്കുന്നവ. ഇത്തിരി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെങ്കിലും ഈ വിഭവങ്ങളോടുള്ള ഇഷ്ടം ആരും അങ്ങനെ പെട്ടെന്ന് ഉപേക്ഷിക്കാറില്ല. 

പുറത്തുനിന്ന് വാങ്ങിക്കുന്ന എണ്ണക്കടികളാണ് അധികവും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത് പ്രധാനമായും പലവട്ടം ഉപയോഗിച്ച എണ്ണ തന്നെ ഉപയോഗിക്കുന്നു എന്നതിലാണ്. അതുപോലെ തന്നെ പാചകത്തിലെ ശുചിത്വവും പുറത്തുനിന്നുള്ള ഭക്ഷണമാകുമ്പോള്‍ സംശയിക്കേണ്ടി വരാം.

എന്തായാലും രുചികരമായ, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളൊരു സ്നാക്ക് ആണ് ഇനി പരിചയപ്പെടുത്തുന്നത്. കുട്ടികളും ആസ്വദിച്ച് കഴിക്കും ഇത്. അത്തരത്തില്‍ പുതുമകളുള്ളൊരു പലഹാരം തന്നെയാണെന്ന് പറയാം. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കിയെടുക്കുകയും ചെയ്യാം. 

സ്റ്റഫ്‍ഡ് കാപ്സിക്കം റിംഗ്സ്...

കാപ്സിക്കം ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റഫ്ഡ് കാപ്സിക്കം റിംഗ്സ് എന്നാണിതിന്‍റെ പേര്. സ്റ്റഫ് ചെയ്യുകയെന്ന് പറയുമ്പോള്‍ തന്നെ എന്തെങ്കിലും ഫില്ലിംഗ് തയ്യാറാക്കി നിറച്ച് എടുക്കുന്നതാണെന്ന് മനസിലാകും. സംഗതി ശരിയാണ്. 

ഉരുളക്കിഴങ്ങിലാണ് ഫില്ലിംഗ് തയ്യാറാക്കേണ്ടത്. ഉരുളക്കിഴങ്ങിന് പുറമെ കോണ്‍, ഉള്ളി, പച്ചമുളക്, മല്ലിയില, പാഴ്സ്ലി, വിവിധ മസാലകള്‍ എല്ലാം ഇതിന് ചേരുവയായി എടുക്കാം. 

എങ്ങനെ തയ്യാറാക്കാം? 

കാപ്സിക്കം, അത് പച്ചയോ ചുവപ്പോ മഞ്ഞയോ എല്ലാം ആകാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതിനായി മഞ്ഞയോ ചുവപ്പോ എല്ലാം ഉപയോഗിക്കാവുന്നതാണ്. കാപ്സിക്കം നന്നായി കഴുകിയ ശേഷം പകുതിയാക്കി മുറിക്കുക. ശേഷം അകത്തുള്ള അരിയും മറ്റും കളഞ്ഞ്, ഇതിനെ റിംഗുകളാക്കി വീണ്ടും മുറിച്ചെടുക്കണം. ഇതിലെ വെള്ളം മുഴുവനായി വറ്റിപ്പോകാൻ ഇത് അബ്സോര്‍ബെന്‍റ് പേപ്പറില്‍ അല്‍പനേരം സൂക്ഷിക്കാം. 

ഈ സമയത്ത് ഫില്ലിംഗ് ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച ശേഷം ഇതിലേക്ക് വേവിച്ച കോണ്‍, പച്ചമുളക്- ഉള്ളി- മല്ലിയില എല്ലാം അരിഞ്ഞത്, ചില്ലി ഫ്ളേക്ക്സ് അല്‍പം ചീസ് ഗ്രേറ്റ് ചെയ്തത്, വിവിധ മസാലകള്‍ (മുളക്, ഗരം മസാല, ചാട്ട് മസാല എന്നിങ്ങനെ ഇഷ്ടമുള്ളത്) എന്നിവ ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അല്‍പം കോണ്‍ഫ്ളവറും ഉപ്പും ബട്ടറും കൂടി ചേര്‍ത്തുകൊടുക്കുക.

ഇനിയീ ഫില്ലിംഗ് ഓരോ റിംഗിനും ഉള്ളില്‍ സ്റ്റഫ് ചെയ്തെടുക്കണം. ശേഷം ബ്രഡ് ക്രംപ്സില്‍ ഇരുവശവും പുരട്ടിയെടുക്കുക. ഇങ്ങനെ ചെയ്ത റിംഗുകളെല്ലാം ഒരു പത്ത് മിനുറ്റ് നേരത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കണം. റിംഗുകള്‍ ബലമായി കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം റിംഗുകള്‍ ഓരോന്നായി എടുത്ത് പാൻ ചൂടാക്കി, ഒലിവ് ഓയില്‍ ഒഴിച്ച് ഇരുവശവും ഗോള്‍ഡൻ ബ്രൗണ്‍ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം. 

ചൂടോടെ തന്നെ കെച്ചപ്പോ ചില്ലി സോസോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചീസും മറ്റും ചേര്‍ത്തതിനാല്‍ കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ഇഷ്ടപ്പെടാം. 

Also Read:- ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം പ്രദര്‍ശനത്തിന്; വിലയെത്രയെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios