'ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ക്വാറന്‍റൈന്‍ കാലം ദുരിതമാകും'; പരിണീതി ചോപ്ര പറയുന്നു...
ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ലോക്ക്ഡൗണ്‍ കാലം ദുരിതമാകുമെന്ന് പറയുകയാണ് ബോളിബുഡിന്‍റെ പ്രിയതാരം പരിണീതി ചോപ്ര.
ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എല്ലാവരും. പാചകം, നൃത്തം, പാട്ട് , അഭിനയം അങ്ങനെ അവരവരുടെ കഴിവുകളെ തിരിച്ചറിയാനുള്ള സമയമായാണ് പലരും ഈ ലോക്ക്ഡൗണ്‍ കാലത്തെ കാണുന്നതും. ലോക്ക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണങ്ങള്‍ പല താരങ്ങളും ആരാധകര്‍കാര്‍ക്കായി പങ്കുവയ്ക്കുന്നുമുണ്ട്.
എന്നാല്‍ ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ലോക്ക്ഡൗണ്‍ കാലം ദുരിതമാകുമെന്ന് പറയുകയാണ് ബോളിബുഡിന്‍റെ പ്രിയതാരം പരിണീതി ചോപ്ര. മുംബൈ ഖാര്‍ വെസ്റ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പരിണീതി ചോപ്ര ലോക്ഡൗണ്‍ കാലമെല്ലാം ഒറ്റയ്ക്കാണ് തള്ളിനീക്കുന്നത്.
തന്‍റെ മനോഹരമായ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ചിത്രങ്ങളും സൂര്യാസ്തമനത്തിന്‍റെ ചിത്രവും ഉള്‍പ്പടെ താരം ഈ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ചിത്രങ്ങള്‍ക്കൊപ്പം പരിണീതി കുറിച്ചതിങ്ങനെ. 'എന്റെ ജീവിതം മനോഹരമാക്കുന്ന ചില മനുഷ്യരുണ്ട്. ഇനിയും ജീവിതമേറെ മുന്നോട്ട് പോകാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. നിങ്ങളുടെ സ്‌നേഹം വിലമതിക്കാനാവാത്തതാണ്' .
തനിക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെന്നും താരം ഇതിനൊപ്പം വ്യക്തമാക്കി. തനിക്ക് എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കൊടുത്തുവിട്ടതിന് നന്ദിയെന്നും, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സഹായിച്ചതിനും എപ്പോഴും എന്നെ തിരക്കിയതിനും പ്രത്യേകം നന്ദിയുണ്ടെന്നും പരിണീതി പോസ്റ്റ് ചെയ്തു. #Friends എന്ന് ടാഗ് ചെയ്ത ചിത്രത്തില്‍ ആരുടെയും പേര് താരം എടുത്തു പറയുന്നില്ല.
പരിണീതിയുടെ പോസ്റ്റിന് സോനം കപൂര്‍ അടക്കമുള്ള താരങ്ങള്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 'വിര്‍ച്ച്വല്‍ ഹഗ്‌സ്' അയക്കുന്നു എന്നാണ് സോനം കപൂര്‍ ചിത്രത്തിന് കമന്റ് നല്‍കിയത്.
ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയും താരം ഭക്ഷണത്തിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇഡലിയുടെയും ചട്ണിയുടെയും ചിത്രത്തിനൊപ്പം 'താങ്ക്‌യൂ ദീപാമാം' എന്നും പരിണീതി കുറിച്ചു. 'എല്ലാവര്‍ക്കുമറിയാം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെന്ന്, ഇത് എന്റെ ലൈഫ് സേവര്‍ ആണ്' -താരം കുറിച്ചു.
ലോക്ക്ഡൗണ്‍ കാലത്തും ഫോട്ടോകളും ചലഞ്ചുകളും പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായിരുന്നു.
Also Read: പതിനഞ്ച് മിനിറ്റില്‍ ചിക്കന്‍ കറി ഉണ്ടാക്കാം; റെസിപ്പിയുമായി നടി കനിഹ...