Priyanka Chopra : വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്ക മുംബൈയില്‍; സ്ട്രീറ്റ് ഫുഡ് കഴിക്കുന്ന ചിത്രം പങ്കുവച്ച് താരം
മുംബൈയിലെത്തിയ ശേഷം ബാന്ദ്രയിലെ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'ഹോം' എന്ന് കുറിച്ചിരിക്കുന്നത് കണ്ടാല്‍ തന്നെ മുംബൈ എന്നാല്‍ പ്രിയങ്കയ്ക്ക് എത്രമാത്രം അടുപ്പമുള്ള നഗരമാണെന്നത് വ്യക്തമാകും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര മുംബൈയിലെത്തിയിരിക്കുകയാണ്. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് പ്രിയങ്ക മുംബൈയിലെത്തിയിരിക്കുന്നത്. എങ്കില്‍പോലും മുംബൈ നഗരവുമായി തനിക്കുള്ള ആത്മബന്ധവും ഓര്‍മ്മകളും ആഘോഷിച്ചുകൊണ്ടാണ് പ്രിയങ്കയുടെ 'മുംബൈ ഡേയ്സ്' പോകുന്നത്.
പ്രിയങ്കയുടെ ഇൻസ്റ്റഗ്രാം പേജ് ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം മനസിലാകും. മുംബൈയിലെത്തിയ ശേഷം ബാന്ദ്രയിലെ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'ഹോം' എന്ന് കുറിച്ചിരിക്കുന്നത് കണ്ടാല്‍ തന്നെ മുംബൈ എന്നാല്‍ പ്രിയങ്കയ്ക്ക് എത്രമാത്രം അടുപ്പമുള്ള നഗരമാണെന്നത് വ്യക്തമാകും.
ഇതിന് ശേഷം മറൈൻ ഡ്രൈവിലും പ്രിയങ്കയെത്തി. ഇതിന്‍റെ വീഡിയോയും പ്രിയങ്ക പങ്കുവച്ചിരുന്നു. തനിക്ക് മുംബൈ ഒരുപാട് 'മിസ്' ചെയ്തിരുന്നുവെന്നും താരം കുറിച്ചു.
ഇതിനിടെ ഇൻസ്റ്റഗ്രാമില്‍ തന്നെ പ്രിയങ്ക സ്റ്റോറിയായി പങ്കുവച്ചൊരു ചിത്രം ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമായി. വടക്കേ ഇന്ത്യയില്‍ സ്ട്രീറ്റ് ഫുഡുകളില്‍ തന്നെ പേരുകേട്ട ഗുജറാത്തി വിഭവമായ 'ഡബേലി'യാണ് പ്രിയങ്ക ആസ്വദിച്ച് കഴിക്കുന്നത്.
ഇന്ന് മലയാളികള്‍ക്കും സുപരിചിതമായിട്ടുള്ള വടക്കേ ഇന്ത്യൻ വിഭവമായ വട പാവുമായി ഏറെ സാദൃശ്യമുള്ള വിഭവമാണ് ഡബേലിയും. പ്രിയങ്ക പൊതുവില്‍ തന്നെ ഒരു ഭക്ഷണപ്രേമിയാണെന്നത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാകാറുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ ഭക്ഷണത്തോട് പ്രിയങ്കയ്ക്ക് പ്രത്യേക താല്‍പര്യവുമുണ്ട്.
നിലവില്‍ ഗായകനും നടനുമായ - ഭര്‍ത്താവ് നിക് ജൊനാസിനും മകള്‍ക്കും ഒപ്പം യുഎസിലാണ് പ്രിയങ്ക താമസം. യുഎസില്‍ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റില്‍ പ്രിയങ്കയ്ക്ക് ഷെയറുണ്ട്. അത്രയും ഇന്ത്യൻ ഭക്ഷണങ്ങളോട് താരത്തിന് താല്‍പര്യമുണ്ടെന്ന് സാരം. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയിലെത്തിയപ്പോഴും പ്രിയങ്ക ആദ്യം പങ്കുവച്ച ചിത്രങ്ങളിലൊന്ന് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതാണെന്നത് സ്ട്രീറ്റ് ഫുഡ് പ്രേമികളെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.
സ്ട്രീറ്റ് ഫുഡ് എന്നത് അത്രമാത്രം വലിയൊരു വികാരമാണെന്നാണ് ഭക്ഷണപ്രേമികളുടെ വാദം. തട്ടുകടകളും സ്നാക്സ് വില്‍ക്കുന്ന ചെറിയ സ്റ്റാളുകളുമെല്ലാം എപ്പോഴും ഭക്ഷണത്തിന് പിറകെ പോകാൻ താല്‍പര്യപ്പെടുന്നവരുടെ ഏരിയകളാണ്. വ്ളോഗര്‍മാര്‍ അടക്കമുള്ളവര്‍ എവിടെ ചെന്നാല്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ അന്വേഷിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ. രുചി വൈവിധ്യങ്ങളെക്കാളും അധികം ഓരോയിടത്തിന്‍റെയും തനത് സംസ്കാരവും സ്ട്രീറ്റ് ഫുഡിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും.
Also Read:- ഇന്ത്യക്കാരിയെ വിവാഹം ചെയ്തു; പരമ്പരാഗത രുചിയെ പരിചയപ്പെടുത്തി ന്യൂസീലാൻഡുകാരൻ