ക്രാന്‍ബെറി ചട്‌ണി റെസിപ്പിയുമായി പദ്മ ലക്ഷ്മി; വീഡിയോ
താങ്ക്‌സ്‌ഗിവിങ് ഭക്ഷണമായാണ് പദ്മ ചട്‌നി തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഒരു പ്രിയപ്പെട്ട ആന്റിയിൽ നിന്നാണ് ഈ ചട്ണി തയ്യാറാക്കുന്നതിനെ കുറിച്ച് പഠിച്ചതെന്നും അവർ പറഞ്ഞു. 600 ഗ്രാം ക്രാന്‍ബെറിയാണ് പദ്മ ഈ ചട്‌നി തയ്യാറാക്കാനായി എടുത്തത്.
ചട്‌ണി നമ്മുക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ്. വിവിധ രുചിയിലുള്ള ചട്ണികൾ ഇന്നുണ്ട്. ഇന്ത്യൻ വംശജയും അമേരിക്കൻ മോഡലും ടെലിവിഷൻ അവതാരകയുമായ പദ്മ ലക്ഷ്മി തയ്യാറാക്കിയ ക്രാൻബെറി ചട്‌നി പരിചയപ്പെടാം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പദ്മ ചട്‌നി തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താങ്ക്‌സ്‌ഗിവിങ് ഭക്ഷണമായാണ് പദ്മ ചട്‌നി തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഒരു പ്രിയപ്പെട്ട ആന്റിയിൽ നിന്നാണ് ഈ ചട്ണി തയ്യാറാക്കുന്നതിനെ കുറിച്ച് പഠിച്ചതെന്നും അവർ പറഞ്ഞു. 600 ഗ്രാം ക്രാൻബെറിയാണ് പദ്മ ഈ ചട്‌നി തയ്യാറാക്കാനായി എടുത്തത്.
കശ്മീരി മുളക് പൊടി, കടുകെണ്ണ, കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കായം എന്നിവയാണ് ഈ ചട്ണി തയ്യാറാക്കാൻ വേണ്ട പ്രധാനപ്പെട്ട ചേരുവകളെന്ന് പദ്മ പറഞ്ഞു. രുചി അനുസരിച്ച് ഉപ്പും പഞ്ചസാരയും ഒപ്പം വെള്ളവും ചേർക്കുന്നുണ്ട്.ഇനി എങ്ങനെയാണ് ഈ ക്രാൻബെറി ചട്ണി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
ആദ്യമൊരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. പാത്രം നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകെണ്ണ ഒഴിക്കുക. ശേഷം ക്രാൻബെറി ഇതിലേക്ക് ചേർക്കുക. നന്നായി വഴറ്റുക. ശേഷം ചെറിയ തീയിൽ ക്രാൻബെറി നല്ല പോലെ വേവിച്ചെടുക്കുക. നന്നായി വേവുന്നതുവരെ കാത്തിരിക്കുക. ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർത്തുകൊടുക്കുക. നന്നായി ഇളക്കിയ ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം. വീണ്ടും നന്നായി ഇളക്കുക. ശേഷം കശ്മീരി മുളക് പൊടി ചേർത്തുകൊടുക്കുക. ശേഷം 20 മിനുട്ട് നേരം ഇത് ചെറിയ തീയിൽ വേവിച്ചെടുക്കുക. ശേഷം അൽപം ഉലുവ എടുത്ത് വറുക്കുക. ശേഷം വറുത്ത ഉലുവ പൊടിച്ച് ചട്‌നിയിൽ ചേർക്കുക. ഏറ്റവും ഒടുവിൽ കായ പൊടിയും മഞ്ഞൾപൊടിയും ചേർക്കുക. ചൂടോടെ കഴിക്കാം...