തലമുടി വളരാന്‍ ഈ മൂന്ന് നട്സ് കഴിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

തലമുടി വളരാൻ വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നത്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം. 

Nutritionist suggests 3 nuts that can give you the healthy hair

തലമുടി ആരോ​​ഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നത്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം. 

1. ബ്രസീൽ നട്സ്

പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ് ബ്രസീൽ നട്സ്. സെലീനിയം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ തലമുടി വളരാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നു. 

2. അണ്ടിപ്പരിപ്പ്

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കശുവണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

3. ബദാം 

ബയോട്ടിന്‍, പ്രോട്ടീൻ, ഇരുമ്പ്,  ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിനായി കുതിര്‍ത്ത ബദാം കഴിക്കാം. 

 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഭക്ഷണത്തില്‍ ഒരു പ്രധാന മാറ്റം, എട്ട് മാസം കൊണ്ട് കുറച്ചത് 48 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് ഗോകുല്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios