'സ്വയം പീഡിപ്പിക്കണമെങ്കില്‍ ഈ ഭക്ഷണം കഴിച്ചാല്‍ മതി'; ചൈനയിലെ പുതിയ ട്രെൻഡ്
ചൈനയില്‍ ഭക്ഷണപ്രേമികള്‍ക്ക് ഇടയില്‍ ഇപ്പോള്‍ട്രെൻഡിംഗാകുന്ന, രസകരമായൊരു വിഷയത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ചൈനയിലെ ഭക്ഷണരീതികളാണെങ്കില്‍ പൊതുവെ അല്‍പം എരുവും, മധുരവും, പുളിയുമെല്ലാം അടങ്ങുന്നത് തന്നെയാണ്. ഇന്ത്യയോളമൊന്നും വരില്ലെങ്കിലും ചൈനക്കാരും സ്പൈസി ഭക്ഷണത്തിന്‍റെ ആരാധകരാണ്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഓരോ പുതിയ ട്രെൻഡുകള്‍ വന്നുകൊണ്ടിരിക്കും. അതും ഓരോ വിഷയത്തിലും ഓരോ മേഖലയിലും വ്യത്യസ്തമായ ട്രെൻഡുകളായിരിക്കും വരുന്നതും പോകുന്നതും. ചില ട്രെൻഡുകള്‍ കാലത്തിന് അനുസരിച്ച് പുതുക്കി വീണ്ടും വരും.
ഇതുപോലെ ചൈനയില്‍ ഭക്ഷണപ്രേമികള്‍ക്ക് ഇടയില്‍ ഇപ്പോള്‍ട്രെൻഡിംഗാകുന്ന, രസകരമായൊരു വിഷയത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ചൈനയിലെ ഭക്ഷണരീതികളാണെങ്കില്‍ പൊതുവെ അല്‍പം എരുവും, മധുരവും, പുളിയുമെല്ലാം അടങ്ങുന്നത് തന്നെയാണ്. ഇന്ത്യയോളമൊന്നും വരില്ലെങ്കിലും ചൈനക്കാരും സ്പൈസി ഭക്ഷണത്തിന്‍റെ ആരാധകരാണ്.
സാധാരണഗതിയില്‍ ഇങ്ങനെ സ്പൈസിയായി ഭക്ഷണം കഴിച്ചുശീലിച്ചവര്‍ക്ക് സ്പൈസുകളൊന്നും ചേര്‍ക്കാത്ത ഭക്ഷണം, 'റോ' ആയത് അഥവാ പാകം ചെയ്യാതെ അങ്ങനെ തന്നെ കഴിക്കുന്ന ഭക്ഷണം, സലാഡുകള്‍ പോലുള്ള വിഭവങ്ങളൊന്നും അത്ര പ്രിയമുള്ളതായിരിക്കില്ല. ഇതുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് യൂറോപ്യൻ ഭക്ഷണത്തോട് വലിയ ആകര്‍ഷണം വരാത്തത്.
ഇതുതന്നെയാണ് ചൈനയില്‍ ഇപ്പോള്‍ ട്രെൻഡിലായിരിക്കുന്ന ചര്‍ച്ച. അത്രയും രുചിയില്ലാത്ത ഭക്ഷണമാണ് യൂറോപ്യൻസ് കഴിക്കുന്നതെന്നും ഒരു സ്വയം പീഡനം പോലെയേ യൂറോപ്യൻ വിഭവങ്ങള്‍ കഴിക്കാൻ സാധിക്കൂ എന്നുമെല്ലാമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും യൂറോപ്യൻ ഭക്ഷണത്തോടുള്ള അഭിപ്രായമാണ് വ്യക്തമാക്കുന്നത്.
'വൈററ്റ് പീപ്പിള്‍ ഫുഡ്' അഥവാ സായ്പന്മാരുടെ ഭക്ഷണം എന്ന പേരിലാണ് ട്രെൻഡ് സോഷ്യല്‍ മീഡിയയില്‍ പോകുന്നത്. സലാഡുകളും, അധികം വേവിക്കാത്ത ഭക്ഷണങ്ങളും, മസാല ചേര്‍ക്കാത്ത ഇറച്ചിയും മീനുമെല്ലാം 'ദുരന്തം' ആണെന്നും സമയം ലാഭിക്കാമെന്നതും പോഷകങ്ങള്‍ ഒഴിവാകുന്നില്ല എന്നതും മാത്രമാണ് ഇതിന്‍റെ ഉപകാരമെന്നും പലരും അഭിപ്രായപ്പെടുന്നു.
യൂറോപ്യൻ ഭക്ഷണം മിക്കപ്പോഴും 'കളര്‍ഫുള്‍' ആകാറുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം അടങ്ങുന്ന ഡയറ്റ് ആണിതിന് കാരണം. ഇവയ്ക്കൊപ്പം ഇറച്ചി, മീൻ പോലുള്ള ഭക്ഷണങ്ങളും ഇവര്‍ കഴിക്കും. എല്ലാം പക്ഷേ പൊതുവില്‍ അധികം സമയം കളയാതെ തയ്യാറാക്കുന്ന വിഭവങ്ങളായിരിക്കും. ബാലൻസ്ഡ് ആയി പോഷകങ്ങള്‍ ലഭിക്കുമെന്നത് തീര്‍ച്ച. എന്നാല്‍ രുചിയുടെ കാര്യത്തില്‍ എപ്പോഴും, പ്രത്യേകിച്ച് ഏഷ്യക്കാര്‍ക്കിടയില്‍ യൂറോപ്യൻ ഭക്ഷണത്തിന് അത്ര അഭിപ്രായം കിട്ടാറില്ല. ഇതുതന്നെയാണ് ചൈനയിലെ പുതിയ ട്രെൻഡും കാണിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-