കറിവേപ്പില ഉണങ്ങിയാല്‍ വെറുതെ കളയേണ്ട; ഇങ്ങനെ ചെയ്തുനോക്കൂ...

കറിവേപ്പില കൊണ്ടുവന്ന് ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ ഇതില്‍ ഒരു പിടിയെങ്കിലും ഉണങ്ങിക്കഴിഞ്ഞ് അങ്ങനെ തന്നെ കളയുന്നത് മിക്ക അടുക്കളയിലെയും പതിവ് കാഴ്ചയായിരിക്കും. കറിവേപ്പില ചീഞ്ഞ് നാശമാവുകയോ, വല്ലാതെ ഉണങ്ങിപ്പോവുകയോ ചെയ്താല്‍ അത് കളയുന്നത് തന്നെയാണ് നല്ലത്.

make curry powder with leftover curry leaves hyp

ദക്ഷിണേന്ത്യൻ വിഭവങ്ങളെ സംബന്ധിച്ച് ഒഴിച്ചുകൂട്ടാൻ ആകാത്തൊരു ചേരുവയാണ് കറിവേപ്പില. നാട്ടിൻപുറങ്ങളിലാണെങ്കില്‍ കറിവേപ്പിലയില്ലാത്ത വീട്ടുപറമ്പുകള്‍ അപൂര്‍വമാണെന്ന് പറയാം. വീട്ടാവശ്യങ്ങള്‍ക്കെങ്കിലും പര്യാപ്തമായ രീതിയില്‍ ഒരു കറിവേപ്പില തൈ എങ്കിലും മിക്ക വീടുകളുടെയും പറമ്പിലോ മുറ്റത്തോ കാണാൻ സാധിക്കും.

നഗരങ്ങളിലേക്ക് വന്നാല്‍ മറ്റ് പല പച്ചക്കറികളെയും അവശ്യസാധനങ്ങളെയും പോലെ തന്നെ കറിവേപ്പിലയും നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കുകയാണ് പതിവ്. 

എങ്ങനെ ആയാലും കറിവേപ്പില കൊണ്ടുവന്ന് ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ ഇതില്‍ ഒരു പിടിയെങ്കിലും ഉണങ്ങിക്കഴിഞ്ഞ് അങ്ങനെ തന്നെ കളയുന്നത് മിക്ക അടുക്കളയിലെയും പതിവ് കാഴ്ചയായിരിക്കും. കറിവേപ്പില ചീഞ്ഞ് നാശമാവുകയോ, വല്ലാതെ ഉണങ്ങിപ്പോവുകയോ ചെയ്താല്‍ അത് കളയുന്നത് തന്നെയാണ് നല്ലത്.

എന്നാല്‍ ഈ പരുവത്തിലേക്കെല്ലാം എത്തുംമുമ്പ് കറിവേപ്പിലയെ ഫലപ്രദമായ രീതിയില്‍ നമുക്ക് ഉപയോഗപ്പെടുത്താനായാലോ. അതിനുള്ളൊരു രീതിയാണിനി വിശദീകരിക്കുന്നത്. 

കറിവേപ്പില ഒന്ന് ഉണങ്ങുകയോ ചുങ്ങുകയോ ചെയ്താല്‍ തന്നെ ഇത് ഫ്രിഡ്ജിന് പുറത്തെടുത്ത് നല്ലതുപോലെ ഒന്നുകൂടി ഉണക്കിയെടുത്ത്, നനവെല്ലാം മുഴുവനായി കളഞ്ഞ് പൊടിച്ച് നല്ല എയര്‍ടൈറ്റ് കണ്ടെയ്നറില്‍ അടച്ച് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാം.

കറിവേപ്പിലയിടുന്ന എല്ലാ കറികളിലും വിഭവങ്ങളിലുമെല്ലാം കറിവേപ്പില പൊടിയും ചേര്‍ക്കാവുന്നതാണ്. കറിവേപ്പിലയുടെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഇതിലൂടെയും ഉറപ്പുവരുത്താനാകും. എന്ന് മാത്രമല്ല- കറിവേപ്പില പൊടി ഉപയോഗം പതിവാക്കുന്നതിലൂടെ പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും. 

കറിവേപ്പില പൊടിയുടെ ഗുണങ്ങള്‍...

ആന്‍റി-ഓക്സിഡന്‍റ്സിനാല് സമ്പന്നമായതിനാല്‍ കറിവേപ്പില നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. അതുപോലെ കാത്സ്യം, അയേണ്‍, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയുടെയെല്ലാം സ്രോതസായ കറിവേപ്പില- പല രീതിയില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. 

പ്രമേഹം അഥവാ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും കറിവേപ്പില പൊടി സഹായിക്കുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. 

എങ്ങനെ ഭക്ഷണത്തില്‍ ചേര്‍ക്കാം?

കറിവേപ്പില പൊടി ആദ്യമേ സൂചിപ്പിച്ചത് പോലെ ഏത് കറികളിലും വേണമെങ്കില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതേയുള്ളൂ. കറികള്‍ക്ക് പുറമെ സലാഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം. 

നമ്മള്‍ സാധാരണഗതിയില്‍ ചോറുണ്ടാക്കുമ്പോള്‍ തന്നെ ഇതില്‍ ഒരു നുള്ള് കറിവേപ്പില പൊടി ചേര്‍ക്കുന്നതാണ് നല്ലൊരു ഫ്ളേവര്‍ നല്‍കും. അതുപോലെ ലെമണ്‍ റൈസ്, കര്‍ഡ് റൈസ്, ടൊമാറ്റോ റൈസ് പോലുള്ള റൈസ് വിഭവങ്ങളിലും കറിവേപ്പില പൊടി ചേര്‍ക്കുന്നത് നല്ല ഫ്ളേവര്‍ നല്‍കും. 

കറിവേപ്പില പൊടി തയ്യാറാക്കുമ്പോള്‍ കറിവേപ്പിലയ്ക്ക് പുറമെ അല്‍പം മല്ലി, നല്ല ജീരകം, ഉലുവ, കുരുമുളക്, ചുവന്ന മുളക് എന്നിവ കൂടി ഒന്ന് വറുത്തെടുത്ത് പൊടിച്ച് ചേര്‍ക്കുന്നത് ഒന്നുകൂടി ഫ്ളേവര്‍ കൂട്ടാനും ഗുണങ്ങള്‍ കൂട്ടാനും സഹായിക്കും. കറിവേപ്പിലയും ഉണക്കാൻ സാധിച്ചില്ലെങ്കില്‍ വറുത്ത് തന്നെ പൊടിച്ചാല്‍ മതി. 

Also Read:- തക്കാളി കിഡ്നി സ്റ്റോൺ ഉണ്ടാക്കുമോ? നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios