ആര്‍ത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കില്‍‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അതിനൊപ്പം ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടാകാം. 

Say Goodbye To Period Bloating 4 Everyday Foods To Ease Discomfort

സ്ത്രീശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അതിനൊപ്പം ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് വയറു വീർക്കുന്ന പ്രശ്നമുണ്ടാകാം. വയറു വീർക്കുന്നത് തന്നെ കാര്യമായ അസ്വാസ്ഥ്യത്തിന് കാരണമാകുന്നു, അപ്പോള്‍ നിങ്ങൾ ആർത്തവത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ തീവ്രമായി അനുഭവപ്പെടും. എന്നാല്‍ ശരിയായ ഭക്ഷണം കഴിച്ച് നിങ്ങൾക്ക് ഇത് നിയന്ത്രിക്കാനാകും എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാൾ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പറയുന്നത്. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ 

ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് വയര്‍ വീര്‍ക്കുന്നത് എന്നാണ്  ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാൾ പറയുന്നത്. ഇതിനെ തടയാന്‍ വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണെന്നും അവര്‍ 
നിർദ്ദേശിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.  

2. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ 

വെള്ളരിക്ക, തണ്ണിമത്തൻ, സെലറി, ഓറഞ്ച് തുടങ്ങിയ വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീർക്കുന്നത് തടയാനും ഇവ സഹായിക്കും. 

3. ഇഞ്ചി 

ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും. ഇതിനായി ആര്‍ത്തവ സമയത്ത് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. പെപ്പർമിൻ്റ് ടീ ​​

പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്.  ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nmami (@nmamiagarwal)

 

Also read: കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകളും കഴിക്കേണ്ട ഭക്ഷണങ്ങളും

 

Latest Videos
Follow Us:
Download App:
  • android
  • ios