'അത് നിങ്ങളുടെ ഇഗോ കുറയ്ക്കും': കരീനയുടെ പെരുമാറ്റത്തെക്കുറിച്ച് നാരായണ മൂർത്തി, വീഡിയോ ചര്‍ച്ചയാകുന്നു
വിമാനയാത്രയ്ക്കിടെ ബോളിവുഡ് നടി കരീന കപൂറിനോട് തനിക്ക് നീരസം തോന്നിയ കാര്യം ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി വെളിപ്പെടുത്തി.
മുംബൈ: അടുത്തിടെ വൈറലായ ഒരു പ്രസ്താവനയിൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി, വിമാനയാത്രയ്ക്കിടെ ആരാധകരെ അവഗണിച്ചതിന് ബോളിവുഡ് നടി കരീന കപൂറിനോട് തനിക്ക് നീരസം തോന്നിയ കാര്യം വെളിപ്പെടുത്തിയത് ബോളിവുഡില്‍ വാര്‍ത്തയാകുകയാണ്.
നാരായണ മൂര്‍ത്തി പറഞ്ഞത് ഇതാണ് “ഞാൻ ലണ്ടനിൽ നിന്ന് വരികയായിരുന്നു, എന്‍റെ തൊട്ടടുത്ത് കരീന കപൂർ ഇരുന്നിരുന്നു. ഒരുപാട് പേർ കരീനയുടെ അടുത്ത് വന്ന് ഹലോ പറഞ്ഞു. എന്നാല്‍ കരീന പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ല"
“ആരെങ്കിലും വാത്സല്യവും സ്നേഹവും അടുപ്പവും കാണിക്കുമ്പോൾ, നിങ്ങൾക്കും അത് തിരികെ കാണിക്കാൻ കഴിയണം എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇതെല്ലാം നിങ്ങളുടെ ഈഗോ കുറയ്ക്കാനുള്ള വഴിയാണ്" നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
നാരായണ മൂര്‍ത്തിയുടെ അഭിപ്രായം ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. സെലിബ്രിറ്റികളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച് വിവിധ ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
ചിലർ വിനയത്തെയും മര്യാദയെയും കുറിച്ചുള്ള മൂർത്തിയുടെ വീക്ഷണത്തെ പിന്തുണച്ചപ്പോൾ. മറ്റുചിലർ സെലിബ്രിറ്റികള്‍ക്ക് സ്വകാര്യതയുണ്ടെന്നും എല്ലായ്‌പ്പോഴും ആരാധകരുമായി ഇടപഴകാൻ ബാധ്യസ്ഥരല്ലെന്നും വാദിക്കുന്നു.
കരീന കപൂർ ഇതുവരെ നാരായണ മൂര്‍ത്തിയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ സംഭവം വലിയ ചർച്ചകൾക്കാണ് സോഷ്യല്‍ മീഡിയയില്‍ തിരികൊളുത്തിയിരിക്കുന്നത്.
കരീന കപൂര്‍ നായികയായി അവസാനം പുറത്തുവന്ന ചിത്രം ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാണ്. 14 കോടി രൂപയെ ചിത്രത്തിന് ബോക്സോഫീസില്‍ നേടാനായുള്ളൂ. വൻ പരാജയമാണ് ചിത്രം നേരിട്ടിരിക്കുന്നത്. സിനിമയുടെ പരാജയത്തെ കുറിച്ച് വിശകലനം നടത്തി രംഗത്ത് എത്തിയിരുന്നു കരീന കപൂര്‍.
നിരാശയില്ലെന്നായിരുന്നു കരീന കപൂര്‍ പറഞ്ഞിരുന്നു. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിയിട്ടുണ്ട്. കരീന കപൂര്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു, ഒടുവില്‍ ഒടിടിയില്‍, ചിത്രം വൻ ഹിറ്റാകുന്നു, പ്രതികരണങ്ങള്‍ പുറത്ത്
'സിംഗിളാണോ മാരീഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു