ഉരുളക്കിഴങ്ങ് പ്രിയരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്
ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു. നന്നായി എണ്ണയിൽ വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സോ ഫ്രൈകളോ കഴിക്കുന്നത് അനുയോജ്യമായ മാർഗ്ഗമല്ല. കാരണം അത് ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും.
ഉരുളക്കിഴങ്ങ് പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. എന്നാൽ ഭാരം കൂടുമെന്ന് പേടിച്ച് ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നവരുമുണ്ട്. ശരിക്കും ഉരുളക്കിഴങ്ങ് വണ്ണം കൂടുന്നതിന് കാരണമാകുമോ? ഉരുളക്കിഴങ്ങ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും പ്രധാനമായ പൊട്ടാസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനം നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായകമാണ്.
എന്നാൽ ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് മാത്രം കഴിക്കുക. ഓർക്കേണ്ട മറ്റൊരു പ്രധാന കാര്യം ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഏതെങ്കിലും വിഭവം കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. എന്തും അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.
ഒരു ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങിൽ ഏകദേശം 110 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ നിങ്ങൾ എത്ര ഉരുളക്കിഴങ്ങ് കഴിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മിതമായ അളവിൽ കഴിക്കുകയും ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുകയും ചെയ്യുമ്പോൾ ശരീരഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങ് മികച്ചൊരു ഭക്ഷണമാണ്.
ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു. നന്നായി എണ്ണയിൽ വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സോ ഫ്രൈകളോ കഴിക്കുന്നത് അനുയോജ്യമായ മാർഗ്ഗമല്ല. കാരണം അത് ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും.
വന്ധ്യതാ പ്രശ്നം തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?