പ്രമേഹമുള്ളവർക്ക് റാഗി കഴിക്കാമോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്‌സ്, പച്ച ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്രമേഹമുള്ളവർക്ക് ഒരു മികച്ച ഭക്ഷണമാണ്.
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയില്ലാത്തതാണ്. ഇത് ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിവിധ മാർഗങ്ങളുണ്ട്. അത് നിയന്ത്രിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്‌സ്, പച്ച ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്രമേഹമുള്ളവർക്ക് ഒരു മികച്ച ഭക്ഷണമാണ്.
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗിയിൽ കാത്സ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിപ്പൊടിയിൽ ഏറ്റവും കൂടുതൽ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.
റാഗി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. സ്ട്രെസ് കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളാനും സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ റാഗി വളരെ ആരോഗ്യകരവും പോഷകപ്രദവുമാണ്. വെളുത്ത അരിക്കും ഗോതമ്പിനും നല്ലൊരു പകരമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ ഇത് കഴിക്കാൻ പലപ്പോഴും നിർദ്ദേശിക്കാറുണ്ട്. ഡയറ്ററി ഫൈബറിന്റെ സാന്നിധ്യം നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് റാഗി ഇഡ്ഢ്ലിയായി കഴിക്കാവുന്നതാണ്...
എങ്ങനെയാണ് റാഗി ഇഡ്ഡ്ലി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ആദ്യം ഒരു പാൻ എടുത്ത് മീഡിയം തീയിൽ 2-3 മിനിറ്റ് റോസ്റ്റ് സൂജി ചൂടാക്കി എടുക്കുക . ഇത് തണുക്കാൻ വയ്ക്കുക. ഒരു വലിയ മിക്സിംഗ് ബൗൾ എടുക്കുക, ഈ പാത്രത്തിലേക്ക് സൂജി, റാഗി, തൈര്, മല്ലിയില, ഉപ്പ് എന്നിവ ചേർക്കുക. എല്ലാ ചേരുവകളും മിക്സ് ചെയ്യുക. എല്ലാം മിക്സ് ചെയ്ത ശേഷം അൽപം വെള്ളം ഒഴിച്ച് മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം 20 മിനുട്ട് മാറ്റി വയ്ക്കുക. ശേഷം മാവിൽ ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം അച്ചുകളിലേക്ക് ഒഴിക്കുക. ഇത് സ്റ്റീമറിൽ വച്ച് 6-7 മിനിറ്റ് ആവിയിൽ വേവിക്കുക. ആവിയിൽ പാകം ചെയ്ത ശേഷം, 2-3 മിനിറ്റ് തണുപ്പിക്കാൻ വയ്ക്കുക. റാഗി ഇഡ്ഢ്ലി തയ്യാർ...
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം