പാത്രങ്ങളിലെ കറയും കരിയും കളയാം; പരീക്ഷിക്കാം ഈ എളുപ്പവഴികള്‍...

ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന പാത്രങ്ങള്‍, ക്രോക്കെറി പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ എണ്ണയുടെയും മറ്റും കറയുമൊക്കെ കാണാം. ഇവ വൃത്തിയാക്കാന്‍ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാം.

How To Remove Yellow Stains From Crockeries

പാത്രങ്ങളിലെ കറയും കരിയും തേച്ചുരച്ച് കളയുന്നത് പലര്‍ക്കുമൊരു വലിയൊരു തലവേദനയാണ്. ഭക്ഷണപദാർഥങ്ങള്‍ പാകം ചെയ്യുന്ന പാത്രങ്ങള്‍, ക്രോക്കെറി പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ എണ്ണയുടെയും മറ്റും കറയുമൊക്കെ കാണാം. ഇവ വൃത്തിയാക്കാന്‍ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി വലിയ ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, പിന്നെ വെള്ളവും ഒഴിച്ച് വച്ചശേഷം പാത്രങ്ങള്‍ അതിലേയ്ക്കിടാം. അര മണിക്കൂറിന് ശേഷം നല്ല വെളളം ഉപയോഗിച്ച് കഴുകാം. 

രണ്ട്...

പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ലായനികൾ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് ഏറെ ഗുണം ചെയ്യും. ഇതിനായി ബേക്കിങ്ങ് സോഡ ഉപയോഗിക്കാം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പീണ്‍ ബേക്കിങ്ങ് സോഡയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് പാത്രങ്ങള്‍ മുക്കി വയ്ക്കാം. 25 മിനിറ്റിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകാം. 

മൂന്ന്...

നാരങ്ങയും കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം.  ഇനി ഈ മിശ്രിതം ഉപയോഗിച്ച് കറയുള്ള പാത്രങ്ങള്‍ നന്നായി കഴുകാം.  ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. 

നാല്...

ചൂടു വെള്ളത്തിലേയ്ക്ക് ക്രോക്കറി പാത്രങ്ങള്‍ മുക്കി വയ്ക്കുക. ഇത് പാത്രങ്ങളിലെ എണ്ണമയം പോകാന്‍ സഹായിക്കും. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാനും മറക്കരുത്. 

അഞ്ച്...

വലിയ പാത്രത്തിലേയ്ക്ക് ക്രോക്കറി പാത്രങ്ങള്‍ ഇട്ടതിന് ശേഷം ഇളം ചൂട് പാല്‍ ഒഴിച്ച് വയ്ക്കാം. കുറച്ച് മണിക്കൂറിന് ശേഷം സോപ്പ് ഉപയോഗിച്ച് കഴുകാം. 

Also Read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios