നാലുമണി പലഹാരം വ്യത്യസ്തമാക്കാൻ കിളിക്കൂട്; തയ്യാറാക്കുന്ന വിധം

മലബാർ മേഖലയിൽ മാത്രം പാകം ചെയ്തിരുന്ന വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. എന്നാൽ ഇന്ന് കേരളമൊട്ടാകെ ഈ വിഭവം ലഭിക്കും. കിളിക്കൂട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.... 

how to make kilikoode recipe

മലബാർ മേഖലയിൽ മാത്രം പാകം ചെയ്തിരുന്ന വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. എന്നാൽ ഇന്ന് കേരളമൊട്ടാകെ ഈ വിഭവം ലഭിക്കും. കിളിക്കൂട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.... 

വേണ്ട ചേരുവകൾ...

ഉരുളകിഴങ്ങ്                               അര  കിലോ
ബീൻസ്                                        100  ഗ്രാം
പനീർ                                            100 ഗ്രാം
സവാള                                          അര കപ്പ്
ഇഞ്ചി ചതച്ചത്                            ഒരു സ്പൂൺ
വെളുത്തുള്ളി ചതച്ചത്                 ഒരു സ്പൂൺ
കറിവേപ്പില                                    ഒരു തണ്ട്
ഏലയ്ക്ക                                      2 എണ്ണം
ജീരകം                                       ഒരു സ്പൂൺ
എണ്ണ                                          3 സ്പൂൺ
വറുക്കാൻ എണ്ണ                         അര ലിറ്റർ
മഞ്ഞൾ പൊടി                           ഒരു സ്പൂൺ
മുളക് പൊടി                              ഒരു സ്പൂൺ
കാശ്മീരി ചില്ലി                           ഒരു സ്പൂൺ
നാരങ്ങാ നീര്                             അര സ്പൂൺ
ഗരം മസാല                               ഒരു സ്പൂൺ
കുരുമുളക് പൊടി                      ഒരു സ്പൂൺ
മല്ലിയില                                     3 സ്പൂൺ
ഉപ്പ്                                             ആവശ്യത്തിന്
കോൺ പൗഡർ                         ഒരു സ്പൂൺ
വെള്ളം                                     4 സ്പൂൺ
സേമിയ വറുത്തത്                       ഒരു കപ്പ്
മൈദ                                          കാൽ കപ്പ്
വെള്ളം                                  കുഴയ്ക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് കുക്കറിൽ നന്നായി വേകിച്ചു തോല് കളഞ്ഞു കൈ കൊണ്ട് പൊടിച്ചു എടുക്കുക . ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്കു  എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കാം , ഇഞ്ചി ചതച്ചതും , വെളുത്തുള്ളി ചതച്ചതും ചേർക്കുക , ഒപ്പം സവാളയും ഏലക്കായും ചേർത്ത് നന്നായി വഴറ്റി എടുക്കാം. അതിലേക്കു മഞ്ഞൾ പൊടി , മുളക് പൊടി, കാശ്മീരി ചില്ലി , ഗരം മസാല എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക , നാല് സ്പൂൺ വെള്ളം ഒഴിച്ച് മസാല നന്നായി കുഴഞ്ഞു കഴിഞ്ഞു അതിലേക്കു വേകിച്ചു ഉടച്ചു വച്ച ഉരുളക്കിഴങ്ങു ചേർക്കാം ഒപ്പം പനീർ കൂടെ ചേർത്ത് ഇളക്കി യോജിപ്പിക്കുക , ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി പാനിൽ നിന്ന് വിട്ടു വരുന്ന വരെ ഇളക്കി യോജിപ്പിക്കുക . മല്ലിയിലയും ചേർത്ത് യോജിപ്പിക്കുക .തണുത്ത ശേഷം നാരങ്ങാ നീരും ചേർത്ത് കൈകൊണ്ട് കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക . മറ്റൊരു പാത്രത്തിൽ മൈദയും വെള്ളവും നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക , തയാറാക്കിയ ബോൾ മൈദയിൽ മുക്കി , സേമിയയിൽ നന്നായി കവർ ചെയ്തു നന്നായി തിളച്ച എണ്ണയിൽ ഇട്ടു വറുത്തു എടുക്കാവുന്നതാണ്. (മസാല തയാറാക്കുമ്പോൾ നോൺ വെജും ചേർക്കാവുന്നതാണ്)..

കോളിഫ്‌ളവർ കൊണ്ട് രുചികരമായ ബജി തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ
ബാം​ഗ്ലൂർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios