രുചികരമായ സ്പെഷ്യൽ റവ ഉപ്പുമാവ് ; റെസിപ്പി

വളരെ രുചികരമായ ഉപ്പുമാവ് കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കണം. ചേരുവകൾ എല്ലാം അതിന്റെ പാകത്തിന് ചേർത്തു കൊടുക്കണം. 

how to make easy and tasty upma

ഉപ്പുമാവ്  ഉണ്ടാകുമ്പോൾ എപ്പോഴും ശരിയാവുന്നില്ല എന്ന പരാതി ഇതാ ഇവിടെ കഴിയുകയാണ്.. വളരെ രുചികരമായ ഉപ്പുമാവ് കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കണം. ചേരുവകൾ എല്ലാം അതിന്റെ പാകത്തിന് ചേർത്തു കൊടുക്കണം. പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായ ഉപ്പുമാവ് തയ്യാറാക്കിയാലോ? നല്ല ടേസ്റ്റി വെജിറ്റബിൾ റവ ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ...

വേണ്ട ചേരുവകൾ...

റവ                3 കപ്പ്
പച്ചമുളക്    3 എണ്ണം 
സവാള         2 എണ്ണം 
ഇഞ്ചി          2 സ്പൂൺ 
ഉഴുന്ന്         2 സ്പൂൺ 
എണ്ണ          3 സ്പൂൺ 
കടുക്         1 സ്പൂൺ 
ചുവന്ന മുളക്-3 എണ്ണം 
കറിവേപ്പില    2 തണ്ട് 
ക്യാരറ്റ്           1 എണ്ണം 
ഉപ്പ്               1 സ്പൂൺ 
വെള്ളം            3 ഗ്ലാസ്‌ 
തേങ്ങ             1/2 മുറി തേങ്ങയുടെ

തയ്യാറാക്കുന്ന വിധം...

ആദ്യം റവ ഒരു പാനിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് വാറുത്തെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ചേർത്ത്, ചൂടാക്കി കടുക് പൊട്ടിച്ച്, അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളക്, ഇഞ്ചിയും ചേർത്ത്, അതിലേക്ക് ചേർത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്ത്, ഇത് നന്നായി വഴറ്റി ചിരകിയ തേങ്ങയും ചേർത്ത് നന്നായിട്ട്  മൂപ്പിച്ചെടുക്കുക... മൂത്തുകഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം, ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക,  എല്ലാം നന്നായിട്ട് തിളച്ച് റവ നന്നായിട്ട് വിട്ടു വിട്ടു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, നല്ല ഉതിരുതരായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കി എടുക്കാം.

തയ്യാറാക്കിയത്:
ജോപോൾ, തൃശൂർ

 

Latest Videos
Follow Us:
Download App:
  • android
  • ios