വെെകുന്നേരം ചൂട് ഇഞ്ചി ചായ കുടിച്ചാലോ?

ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചർ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ഇഞ്ചി ചായ ദിവസവും ഇതു കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ഭാവിയിൽ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

how to make easy and tasty ginger tea

ചായ പ്രേമികളാണോ നിങ്ങൾ? ഇനി മുതൽ ദിവസവും ഒരു ഇഞ്ചി ചായ അഥവാ ജിഞ്ചർ ടീ ശീലമാക്കാവുന്നമാണ്. 
വെറുതെ കുടിക്കാൻ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ് ഇഞ്ചി ചായ. ജലദോഷമോ ദഹനപ്രശ്നമോ എന്തുമാകട്ടെ എല്ലാത്തിനുമുള്ള പരിഹാരമാണ് ഈ ഇഞ്ചിച്ചായ. 

ദഹനം എളുപ്പമാക്കാൻ മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഫലപ്രദമാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദ്ധ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചർ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ഇഞ്ചി ചായ ദിവസവും ഇതു കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ഭാവിയിൽ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. zingiber എന്ന ഇഞ്ചിയിലെ ഒരു വസ്തുവാണ് ബാക്ടീരിയ ബാധയിൽ നിന്നും വയറിനെ സംരക്ഷിക്കുന്നത്. ഇനി എങ്ങനെയാണ് രുചികരമായ ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

പാൽ                   2 കപ്പ്
ഇഞ്ചി                  1 കഷ്ണം
തേയില               2 ടീസ്പൂൺ
ഏലയ്ക്ക           1 സ്പൂൺ
പഞ്ചസാര         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഇഞ്ചി ​​ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കുക.  ശേഷം ഏലയ്ക്ക പൊടിച്ചെടുക്കുക. ശേഷം പാൽ തിളപ്പിക്കാൻ വയ്ക്കുക. 
പാൽ നന്നായി തിളച്ച് കഴിഞ്ഞാൺ അതിലേക്ക് തേയില ഇടുക. ശേഷം ഇഞ്ചിയും ഏലയ്ക്കയും ചേർക്കുക. പാൽ തിളച്ച് നന്നായി ചൂടായ ശേഷം അരിച്ചെടുക്കുക. ശേഷം പഞ്ചസാര ചേർത്ത് കഴിക്കുക. പഞ്ചസാരയ്ക്ക് പകരം തേനും ചേർക്കാവുന്നതാണ്. താൽപര്യമുള്ളവർക്ക് കറുവപ്പട്ട പൊടിച്ച് ചേർക്കുന്നതിലും പ്രശ്നമില്ല. 

സോയാബീൻ ശരിക്കും നമുക്ക് ഗുണം ചെയ്യുമോ? അറിയേണ്ട മൂന്ന് കാര്യങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios