വാഴയിലയിൽ ഒരു അടിപൊളി 'ഫിഷ് നിർവാണ'

ഫിഷ് നിർവാണയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ധാരാളം നടന്നു വരുന്നുണ്ട്. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make easy and tasty fish nirvana

രുചികൾ അത്ഭുതം ആയി മാറി എന്ന് പറഞ്ഞു പോകുന്ന പോലൊരു വിഭവം അതാണ് ഫിഷ് നിർവാണ. കാലങ്ങളായി കഴിക്കുന്ന മീൻ വിഭവം അത് വളരെ അധികം ചർച്ച ചെയ്യപ്പെട്ട് രുചി ഇരട്ടി ആയെങ്കിൽ അതിന്റെ കാരണം ഒന്ന് മാത്രമാണ് മനസ്സിൽ തങ്ങി നിൽക്കുന്ന എന്തോ ഒരു സ്പെഷ്യൽ ചേരുവ അല്ലെങ്കിൽ തയ്യാറാകുന്നത് കൊണ്ടുള്ള സ്വാദ് വ്യത്യാസം ആണ്‌ ഈ വിഭവം ഇത്ര ചർച്ച ആയതിനു കാരണം. എങ്ങനെയാണ് ഫിഷ് നിർവാണ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

പിലോപ്പി മീൻ            2 എണ്ണം 
 മഞ്ഞൾ പൊടി          1 സ്പൂൺ         
മുളക് പൊടി          2 സ്പൂൺ
ഉപ്പ്                                  1 സ്പൂൺ
നാരങ്ങാ നീര്               1 സ്പൂൺ  
വെളിച്ചെണ്ണ                  1/4 ലിറ്റർ
ഇഞ്ചി                              2 സ്പൂൺ  
പച്ചമുളക്                       4 എണ്ണം
കുരുമുളക് പൊടി       1 സ്പൂൺ
കറിവേപ്പില                    3 തണ്ട്
തേങ്ങാ പാൽ                   2 കപ്പ് 
മാങ്ങ                                 1/4 കപ്പ് 

തയ്യാറാക്കുന്ന വിധം...

പിലോപ്പി മീൻ ആണ്‌ ഇതിനായി എടുക്കുന്നത്. മീൻ ക്ലീൻ ആക്കി മുറിച്ചു എടുക്കുക. അതിലേക്ക് മസാല ചേർത്ത് വറുക്കുക. മീനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് വെളിച്ചെണ്ണ എന്നിവ ചേർത്ത് കുഴച്ചു മീനിലേക്ക് തേച്ചു പിടിപ്പിച്ചു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് മീൻ വറുത്തു എടുക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വാഴയില വച്ചു വറുത്ത മീനും മാങ്ങയും, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് അതിലേക്ക് തേങ്ങ പാലും ഒഴിച്ച് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുക്കുക. വളരെ രുചികരമാണ് ഈ വിഭവം ചോറിനൊപ്പം ഇത് മാത്രം മതി.

തയ്യാറാക്കിയത്:
ജോപോൾ, തൃശൂർ 

ഉണ്ണിയപ്പം ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios