പ്രമേഹം നിയന്ത്രിക്കാന്‍ കറുവപ്പട്ട ഗ്രീന്‍ ടീ; തയ്യാറാക്കേണ്ടത് ഇങ്ങനെ...
ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
പ്രമേഹവും അതുണ്ടാക്കുന്ന സങ്കീർണതകളും വലിയ വെല്ലുവിളിയായി മാറിയിട്ട് കുറച്ച് കാലമായി.
പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിർത്തുന്നതിലും അതീവശ്രദ്ധ അനിവാര്യമായി മാറിയിരിക്കുന്നു. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.
ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്.
നമ്മുടെ അടുക്കളകളില്‍ ഉപയോഗിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിർത്താന്‍ സഹായിക്കുന്നവയാണ്. അത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹവും പ്രീ-ഡയബറ്റിസും ഉള്ളവരിൽ നടത്തിയ ഒന്നിലധികം പഠനങ്ങളിൽ, കറുവപ്പട്ട ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിലും ഹോമ-ഐആർ അളവ് കുറയ്ക്കുന്നതിലും അതിന്റെ സ്വാധീനം തെളിയിച്ചിട്ടുണ്ടെന്ന് ചില പഠനങ്ങളും പറയുന്നു.
അതുപേലെ തന്നെ ഗ്രീന്‍ ടീയും പ്രമേഹ രോഗികള്‍ക്ക് മികച്ചതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസിന്റെയും പോളിസാക്രറൈഡുകളുടെയും ആന്റിഓക്‌സിഡന്‍റിന്‍റെയും പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കറുവപ്പട്ടയും ഗ്രീന്‍ ടീയും കൂടിയുള്ള പാനീയം പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന മികച്ച ഒന്നാണെന്നാണ് ന്യൂട്രീഷ്യന്മാരുടെ അഭിപ്രായം.
കറുവപ്പട്ട ഗ്രീന്‍ ടീ തയ്യാറാക്കേണ്ടത് വിധം:
വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതോ അര ഇഞ്ച് നീളമുള്ള കറുവപ്പട്ടയോ ഇടണം. ഇനി തീ ഓഫ് ആക്കിയശേഷം ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കണം. അഞ്ച് മിനിറ്റ് മൂടിവച്ച ശേഷം അരിച്ചെടുത്ത് കുടിക്കാം.
Also Read: ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കോഫി; വൈറലായി വീഡിയോ