ഊണിനൊപ്പം കഴിക്കാൻ രുചികരമായ പൈനാപ്പിൾ പച്ചടി
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. പൈനാപ്പിൾ കൊണ്ട് രുചികരമായ പച്ചടി തയ്യാറാക്കിയാലോ?..ഹരിത തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. പൈനാപ്പിൾ കൊണ്ട് രുചികരമായ പച്ചടി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
• പൈനാപ്പിൾ - 1 എണ്ണം [ ഇടത്തരം, വിളഞ്ഞത് ]
• പച്ചമുളക് - 4 എണ്ണം
• കറിവേപ്പില - 2 തണ്ട്
• തേങ്ങ - 1 കപ്പ് [ ചിരകിയത് ]
• ജീരകം - 1 സ്പൂൺ
• ചെറിയുള്ളി - 6 എണ്ണം
• തൈര് - 1 കപ്പ് [ കട്ടതൈര് ]
• വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
• കടുക് - 4 ടേബിൾ സ്പൂൺ
• വറ്റൽ മുളക് - 3 എണ്ണം
• ഉപ്പ് - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ വൃത്തിയാക്കിയതിന് ശേഷം ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക. ഇതിനകത്തേക്ക് പച്ചമുളക് ചെറുകഷ്ണങ്ങളായി മുറിച്ചിടുക. കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ½ ഗ്ലാസ് വെള്ളമൊഴിച്ച് വേവിക്കുക.
വേവിച്ചെടുത്ത പൈനാപ്പിൾ നന്നായി തണുപ്പിക്കുക. ചിരകിയ തേങ്ങയും [വെളുത്ത തേങ്ങാപ്പീര തന്നെ എടുക്കണം , തേങ്ങാമുറിയുടെ അടിചേർത്ത് ചിരകരുത് ] ജീരകവും 4 ചെറിയുള്ളിയും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതിനോടൊപ്പം 3 ടേമ്പിൾ സ്പൂൺ കടുകും കൂടെ ചതച്ചെടുക്കുക. തണുത്ത പൈനാപ്പിളിനകത്തേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കുക. തൈരും കൂടെ ചേർത്ത് ഇളക്കിയതിന് ശേഷം ആവശ്യമെങ്കിൽ ഉപ്പും കൂടെ ചേർക്കുക. ഒരു പാനിനകത്ത് വെളിച്ചെണ്ണയൊഴിച്ച്, കടുക് ഇട്ട്, ചെറിയുള്ളി ചെറുതായി വട്ടത്തിൽ അരിഞ്ഞിടുക. ഇതിനകത്തേക്ക് കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് നന്നായി മൂപ്പിച്ച് പച്ചടിക്കകത്തേക്ക് ഒഴിക്കുക.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ ലോകാർബ് ഓംലെറ്റ്; റെസിപ്പി