വീട്ടിൽ മട്ടയരി ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം ഈ പലഹാരം ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ജീജ ഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
റേഷൻ കടയിലെ മട്ടയരി കൊണ്ടൊരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ?. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി പലഹാരം.
വേണ്ട ചേരുവകൾ
* മട്ടയരി 2 കപ്പ്
* ക്യാരറ്റ് 1 എണ്ണം
* തേങ്ങ ചിരകിയത് 2 പിടി
* ജീരകം കാൽ ടീസ്പൂൺ
* ഗരം മസാല 3/4 ടീസ്പൂൺ
* മല്ലിയില ഒരു പിടി
* പച്ചമുളക് 1 എണ്ണം
* ഇഞ്ചി ചെറിയ കഷ്ണം
* കറിവേപ്പില 2 തണ്ട്
* സവാള 1 എണ്ണം
* ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മട്ടയരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ച് ഉപ്പും ചേർക്കുക. ശേഷം നല്ലത് പോലെ കുഴച്ചെടുക്കുക. ശേഷം അഞ്ച് മിനുട്ട് നേരം മാറ്റിവയ്ക്കുക. ഇതിലേക്ക് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും രണ്ട് പിടി തേങ്ങ ചിരകിയതും ഗരം മസാല, ജീരകം, മല്ലിയില, ഒരു ചെറിയ കഷ്ണം ഇഞ്ചി നുറുക്കിയത്, ഒരു പച്ചമുളക് അരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പില, ചെറുതായി അരിഞ്ഞ സവാള എന്നിവ മാവിലേക്ക് ചേർത്ത് നല്ലത് പോലെ കുഴച്ചെടുക്കുക. അതിനു ശേഷം മീഡിയം വലുപ്പത്തിൽ ഉരുളകളാക്കുക. ഇനി ആവി തട്ടിൽ 10 മിനുട്ട് നേരം വേവിച്ചെടുക്കാം.
Read more ടേസ്റ്റി ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി