ക്യാരറ്റ് കൊണ്ട് ഇതൊന്ന് തയ്യാറാക്കിനോക്കൂ; ഏറെ രുചികരവും ആരോഗ്യകരവുമാണ്...
സാധാരണഗതിയില്‍ വെജിറ്റബിള്‍ കറിയോ, തോരനോ, സലാഡോ എല്ലാം തയ്യാറാക്കാനാണ് നമ്മള്‍ ക്യാരറ്റ് ഉപയോഗിക്കാറ്, അല്ലേ? എന്നാല്‍ വ്യത്യസ്തമായ പല രീതിയിലും ക്യാരറ്റ് തയ്യാറാക്കാവുന്നതാണ്. അത്തരത്തിലുള്ളൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്.
മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവുമധികം കാണപ്പെടുന്നൊരു സീസണല്‍ പച്ചക്കറിയാണ് ക്യാരറ്റ്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറി കൂടിയാണ് ക്യാരറ്റെന്ന് നമുക്കറിയാം.
സാധാരണഗതിയില്‍ വെജിറ്റബിള്‍ കറിയോ, തോരനോ, സലാഡോ എല്ലാം തയ്യാറാക്കാനാണ് നമ്മള്‍ ക്യാരറ്റ് ഉപയോഗിക്കാറ്, അല്ലേ? എന്നാല്‍ വ്യത്യസ്തമായ പല രീതിയിലും ക്യാരറ്റ് തയ്യാറാക്കാവുന്നതാണ്. അത്തരത്തിലുള്ളൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്.
ഫ്രഞ്ച് ഫ്രൈസ് കഴിച്ചിട്ടില്ലാത്തവര്‍ കാണില്ല. ക്രിസ്പിയായ ഈ സ്നാക്ക് ഇഷ്ടമില്ലാത്തവരും കുറവായിരിക്കും. ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ ക്യാരറ്റ് വച്ച് ക്യാരറ്റ് ഫ്രൈസും ഉണ്ടാക്കാവുന്നതാണ്.
വളരെ എളുപ്പത്തില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ക്യാരറ്റ് വൃത്തിയാക്കി നീളത്തില്‍ ഫ്രൈസിനുള്ള പാകത്തില്‍ മുറിച്ചെടുക്കാം. ഇനി ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ എണ്ണ ഇതില്‍ നന്നായി ചേര്‍ത്തുപിടപ്പിക്കാം. ഇനി അല്‍പം കപ്പപ്പൊടി, ഗാര്‍ലിക് പൗഡര്‍, ഒനിയൻ പൗഡര്‍, പാപ്‍രിക, മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂടി നന്നായി തേച്ചുപിടിപ്പിക്കുക.
ഇനിയിതിനെ ഒരു പാര്‍ച്‍മെന്‍റ് പേപ്പറിലാക്കി ഒവനില്‍ 400 F ല്‍ പതിനഞ്ച് മിനുറ്റ് ബേക്ക് ചെയ്യുക. തിരിച്ചിട്ട് പത്ത് മിനുറ്റും ചെയ്തെടുക്കുക. രുചികരമായ ക്യാരറ്റ് ഫ്രൈസ് തയ്യാറായിക്കഴിഞ്ഞു. ഇഷ്ടമുള്ളൊരു ഡിപ് കൂടി ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരവും രുചികരവുമായ സ്നാക്ക് ആയി ഇതുപയോഗിക്കാവുന്നതാണ്.
ക്യാരറ്റ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഏറെ യോജിച്ചൊരു ഭക്ഷണമാണ്. ഇതിന് പുറമെ കാഴ്ചാശക്തി വര്‍ധിപ്പിക്കുന്നതിനും, രക്തം ശുദ്ധീകരിക്കുന്നതിനും, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് ഏറെ സഹായകമാണ്. വൈറ്റമിൻ-എ, വൈറ്റമിൻ-സി, ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയുടെയെല്ലാം കലവറയാണ് ക്യാരറ്റ്.
Also Read:- ഈവനിംഗ് സ്നാക്കായി വീട്ടില്‍ തയ്യാറാക്കാം പനീര്‍ കൊണ്ട് ഈ ടേസ്റ്റി വിഭവം...