പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അഞ്ച് സൂപ്പുകള്‍
പ്രമേഹരോഗികള്‍ക്ക് കാര്യമായും ഭക്ഷണത്തിലാണ് നിയന്ത്രണം വേണ്ടത്. മധുരം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം നിയന്ത്രിക്കേണ്ടതായി വരാം. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെ പ്രമേഹത്തിനുള്ള ഡയറ്റ് നിശ്ചയിക്കുന്നതാണ് ഏറ്റവും നല്ലത്.
പ്രമേഹരോഗം നമുക്കറിയാം, ഒരു ജീവിതശൈലീ രോഗമാണ്. പാരമ്പര്യമായി കൈമാറിക്കിട്ടുമെങ്കിലും വലിയ അളവില്‍ നമ്മുടെ ജീവിതരീതികളിലെ പോരായ്മകള്‍ മൂലം പ്രമേഹം പിടിപെടാറുണ്ട്. പ്രമേഹമാണെങ്കില്‍ ബാധിച്ചാല്‍ പിന്നെ ഇതിനെ നിയന്ത്രിച്ചുപോകുക മാത്രമാണ് പോംവഴി. വളരെ കുറവ് കേസുകളില്‍ മാത്രമേ പ്രമേഹം ഭേദപ്പെടുത്തുക സാധ്യമാകൂ. അതും പ്രേമഹത്തിന്‍റെ ടൈപ്പ് അനുസരിച്ചാണ്. ടൈപ്പ്-1, ടൈപ്പ്-2 എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രധാനമായും പ്രമേഹമുള്ളത്.
പ്രമേഹരോഗികള്‍ക്ക് കാര്യമായും ഭക്ഷണത്തിലാണ് നിയന്ത്രണം വേണ്ടത്. മധുരം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം നിയന്ത്രിക്കേണ്ടതായി വരാം. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെ പ്രമേഹത്തിനുള്ള ഡയറ്റ് നിശ്ചയിക്കുന്നതാണ് ഏറ്റവും നല്ലത്. എങ്കിലും ചില ഭക്ഷണങ്ങള്‍ പൊതുവില്‍ തന്നെ പ്രമേഹരോഗികള്‍ ഒഴിവാക്കുകയും ചിലത് ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ഇവിടെയിപ്പോള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന, ഏതാനും സൂപ്പുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ അത്താഴമായി തന്നെ ഇത്തരത്തിലുള്ള സൂപ്പുകള്‍ കഴിക്കാവുന്നതേയുള്ളൂ. അവയെ കുറിച്ചറിയാം...
ഒന്ന്...
ഗ്രീൻ പീസ്- ക്യാരറ്റ് - തക്കാളി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മിക്സഡ് വെജിറ്റബിള‍് സൂപ്പാണ് ഇതിലൊന്ന്. പച്ചക്കറികള്‍ ഒന്നിച്ച് വേവിച്ചെടുത്ത ശേഷം ബ്ലെൻഡറുപയോഗിച്ച് എല്ലാം ബ്ലെൻഡ് ചെയ്തെടുക്കാം. ഇനിയിത് കോഴ്സ് സ്ട്രെയിനറില്‍ അരിച്ചെടുക്കാം. അല്‍പം എണ്ണയും കറിവേപ്പിലയും കുരുമുളക് പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.
രണ്ട്...
ഒനിയൻ- ഗാര്‍ലിക് സൂപ്പ് ആണ് അടുത്തതായി പറയുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമാകുന്നൊരു സൂപ്പാണ്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്‍റെ പഠനപ്രകാരം ഉള്ളി പ്രമേഹത്തിന് നല്ലതാണ്. ഇതും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഒരു പാനില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് ഇതിലേക്ക് ഒരു വലിയ സവാള അരഞ്ഞതിട്ട് വഴറ്റുക. ഇനിയിതിലേക്ക് എട്ടോ പത്തോ അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. ഒന്ന് വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് ഒന്ന് വേവാൻ വയ്ക്കാം.
വേന്ത ശേഷം തീ ഓഫ് ചെയ്ത് ഇത് ആറാൻ വയ്ക്കാം. ഇനിയിത് ബ്ലെൻഡറിലേക്ക് മാറ്റി ബ്ലെൻഡ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കാം. ഇനിയിതിലേക്ക് വലിയൊരു കപ്പ് വെള്ളം കൂടി ചേര്‍ത്ത ശേഷം മറ്റൊരു പാനിലാക്കി തിളപ്പിച്ചെടുക്കാം. ഉപ്പും സ്പ്രിംഗ് ഓനിയനും കുരുമുളകും ചേര്‍ത്ത് ചൂടോടെ തന്നെ കഴിക്കാം.
മൂന്ന്...
കറുത്ത കടല കൊണ്ട് തയ്യാറാക്കുന്നൊരു സൂപ്പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതിനായി ഒരു കപ്പ് കറുത്ത കടല വേവിച്ച് വയ്ക്കണം. ഇതിന് പുറമെ ഒരു കപ്പ് ബീൻസ് അരിഞ്ഞത്, ഒരു കപ്പ് ക്യാരറ്റ് അരിഞ്ഞത്, ഒരു കപ്പ് തക്കാളി അരിഞ്ഞത്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്, ഒരിഞ്ച് നീളത്തില്‍ ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവയാണ് പ്രധാനമായും വേണ്ടത്.
ഇത് തയ്യാറാക്കാൻ ഒരു പാനില്‍ ആദ്യം അല്‍പം ഓയില്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളി വഴറ്റുക. കൂട്ടത്തില്‍ ഇഞ്ചിയും ചേര്‍ത്ത് വഴറ്റണം. ഇനി ബീൻസും ക്യാരറ്റും ഇതിലേക്ക് ചേര്‍ത്തിളക്കാം. അല്‍പം മുളകുപൊടി, ജീരകപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവയെല്ലാം കൂട്ടത്തില്‍ ചേര്‍ക്കാം. ഇതൊന്ന് വഴണ്ടുവരുമ്പോള്‍ തക്കാളിയും ചേര്‍ക്കാം. ഇതും ഒന്ന് വെന്തുവരുമ്പോള്‍ കടല വേവിച്ചത്, ഇത് വേവിച്ചെടുക്കുമ്പോള്‍ കിട്ടിയ വെള്ളം (നിര്‍ബന്ധമാണ് ) എന്നിവ കൂടി ചേര്‍ത്ത് വേവിച്ചെടുക്കാം. എല്ലാം വെന്ത് യോജിച്ചുവരുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.
Also Read:- 'ചോറ്' കുറച്ച് കഴിക്കുന്നത് തന്നെ നല്ലത്; പുതിയൊരു പഠനം നല്‍കുന്ന സൂചന നോക്കൂ...