ഓട്സും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക് ; റെസിപ്പി
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും കഴിക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് ഓട്സ്. തയ്യാറാക്കാം ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി ഷേക്ക്.
അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് ഭാരം കൂടുന്നതിന് കാരണമാകുന്നത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും കഴിക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് ഓട്സ്.
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലിൽ എളുപ്പത്തിൽ ലയിക്കുന്നു. ദഹനനാളത്തിൽ നല്ല ബാക്ടീരിയകൾ വളരുന്നതിന് ഇത് കുടൽ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഓട്സ് നല്ലതാണ്. ഇത് ശരീരത്തിലെ വർദ്ധിച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇതിലെ ലയിക്കുന്ന ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ആമാശയത്തിൽ കട്ടിയുള്ള ജെൽ രൂപപ്പെടുത്തുകയും ഭക്ഷണശേഷം ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും തയ്യാറാക്കാം ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി ഷേക്ക്.
വേണ്ട ചേരുവകൾ...
ബദാം ഒരു ബൗൾ
ഓട്സ് 4 ടേബിൾ സ്പൂൺ
ഈന്തപ്പഴം 3 എണ്ണം
ആപ്പിൾ 1 എണ്ണം
വെള്ളം 1 കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം ബദാം ഏഴോ എട്ടോ മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. (കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കുക). ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ആപ്പിൾ വച്ച് അലങ്കരിക്കുക.
Read more ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കാം മൂന്ന് നട്സുകൾ