മുരിങ്ങയില കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മുരിങ്ങയിലയ്ക്ക് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിവുണ്ട്. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും.

health benefits of moringa according to nutritionists rse

മുരിങ്ങയും മുരിങ്ങയിലയും മുരിങ്ങാക്കോലുമൊന്നും മലയാളികൾക്ക് സുപരിചിതമല്ലാത്തവയല്ല. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് മുരിങ്ങയില. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്,  അമിനോ ആസിഡുകൾ എന്നിവയെല്ലാം മുരിങ്ങയിൽ ധാരാളമായി കാണപ്പെടുന്നു. 

കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഊർജ്ജ കലവറ തന്നെയാണ് മുരിങ്ങ. മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവ അകറ്റുമെന്നും പഠനങ്ങൾ പറയുന്നു.

മുരിങ്ങയിലയ്ക്ക് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിവുണ്ട്. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ സഹായിക്കും. പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, 27 വിറ്റാമിനുകൾ, 46 ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന പച്ചിലകളിലൊന്നാണ് മുരിങ്ങയിലയെന്ന് വിദ​ഗ്ധർ പറയുന്നു.

ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ മുരിങ്ങയിൽ കൂടുതലാണ്. രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കാൻ മുരിങ്ങയിലയ്ക്ക് കഴിയും. മുരിങ്ങ ഇലകളിൽ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങൾ കൂടുതലാണ്. ഇത് ചർമ്മസംരക്ഷണത്തിന് ഏറെ സഹായകമാണ്.

മുരിങ്ങയിലയിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. 

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ തടയുന്നതിന് സഹായകമാകും. വൻകുടൽ പുണ്ണ്, ഗ്യാസ്ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുരിങ്ങ വീക്കം തടയാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റി ഇൻഫ്ലമേറ്ററി സവിശേഷത അടങ്ങിയ ഭക്ഷണമാണ്. ഇത് കോശജ്വലന എൻസൈമുകളെ അടിച്ചമർത്തുന്നതിലൂടെയും കോശജ്വലന വിരുദ്ധ സൈറ്റോകൈനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെയും ശരീരത്തിലെ വീക്കം ശമിപ്പിക്കാൻ സഹായിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്, കാരണം ഇതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios