ബീറ്റ്‌റൂട്ട് കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ...
ബീറ്റ്‌റൂട്ടിലെ ഉയർന്ന നൈട്രേറ്റുകൾ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി കഴിക്കുന്നതിനായി പല ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ദിവസവും ബീറ്റ്റൂട്ട് കഴിക്കാൻ പറയുന്നു. നല്ല കടും നിറമുള്ള ബീറ്റ്റൂട്ട് ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണ്.
ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്.
ബീറ്റ്‌റൂട്ടിലെ ഉയർന്ന നൈട്രേറ്റുകൾ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്‌റൂട്ടിന് നിറം നൽകുന്ന ബിറ്റാനിൻ എന്ന ആന്റിഓക്‌സിഡന്റ് ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ കുറയ്ക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നു.
ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്. കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. അവയിൽ നാരുകളും ധാരാളമുണ്ട്. ഇത് കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കരളിൻറെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാൽ വിളർച്ച ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.
രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും ഈ ഭക്ഷണ ശീലങ്ങൾ...