വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട നാല് പഴങ്ങള്‍...
വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം.
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്.
ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍. വൃക്കകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഈ ബെറി പഴങ്ങള്‍ നല്ലതാണ്. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം കുറവും വിറ്റാമിന്‍ സി ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്...
ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
മുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയ മുന്തിരി വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ബിപി നിയന്ത്രിക്കാനും ഹൃദ്രോഗങ്ങളെ തടയാനുമൊക്കെ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Also Read: 'മയൊണൈസ് എന്താ നിന്‍റെ ഗേള്‍ഫ്രണ്ടോ?' മകനെ പക്കാവട കഴിപ്പിക്കാന്‍ നോക്കുന്ന അമ്മ; വീഡിയോ