വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് ; റെസിപ്പി

ഓറിയോ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഈസി ലാവാ കേക്ക് എങ്ങനെ തയ്യാറാക്കാമെന്നുള്ള വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്  പ്രശസ്ത ഫുഡ് ബ്ലോഗറും ബേക്കറുമായ ശിവേഷ് ഭാട്ടിയ. 

four ingredient to make easy chocolate lava cake

ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ് ലാവാ കേക്ക്. പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കേക്ക്. പലരും കരുതുന്നത് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കാൻ ഏറെ പ്രയാസമാണെന്നാണ്. എന്നാൽ വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കാം. 

ഓറിയോ ബിസ്ക്കറ്റ് ഉണ്ടെങ്കിൽ ഈസി ലാവാ കേക്ക് എങ്ങനെ തയ്യാറാക്കാമെന്നുള്ള വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഫുഡ് ബ്ലോഗറും ബേക്കറുമായ ശിവേഷ് ഭാട്ടിയ. 'ഒരുമിച്ചു ചേർക്കുന്നത് വളരെ ലളിതമാണ്. നിങ്ങൾക്ക് പ്രണയത്തിലാകാതിരിക്കാൻ കഴിയില്ല..'- എന്ന് കുറിച്ച് കൊണ്ടാണ് റെസിപ്പി വീഡിയോ പങ്കുവച്ചിരിക്കുന്നത്.  

രുചികരമായ ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ? റെസിപ്പി

നിങ്ങൾക്ക് വീട്ടിൽ തന്നെ സ്വാദിഷ്ടമായ ലാവ കേക്ക് ഉണ്ടാക്കാമെന്നും നിങ്ങൾക്ക് വേണ്ടത് വെറും 4 ചേരുവകൾ മാത്രമാണെന്നും ശിവേഷ് ഭാട്ടിയ വീ‍ഡിയോയിൽ പറയുന്നു?. ഇനി എങ്ങനെയാണ് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഓറിയോ ബിസ്ക്കറ്റ്     10 എണ്ണം
ചൂട് പാൽ                          1/4 കപ്പ്
ബേക്കിം​ഗ് സോഡ         1/2 ടീസ്പൂൺ
ചോക്ലേറ്റ് കഷ്ണങ്ങൾ        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ ഓറിയോ ബിസ്ക്കറ്റും ചൂടുള്ള പാലും ചേർക്കുക. ബിസ്ക്കറ്റ് ഉരുകാനായി മാറ്റിവയ്ക്കുക. അത് നന്നായി ഉരുകിയ ശേഷം ബേക്കിംഗ് സോഡ ചേർക്കുക. ശേഷം whisker ഉപയോ​ഗിച്ച് നന്നായി ബാറ്റർ മിക്സ് ചെയ്യുക. ശേഷം നെയ്യ് പുരട്ടിയ ചെറിയ കപ്പിലേക്ക് ബാറ്റർ ഒഴിക്കുക. ശേഷം ബാറ്ററിന്റെ നടുഭാ​ഗത്ത് ചോക്ലേറ്റ് കഷണങ്ങൾ ചേർക്കുക. ശേഷം 180 ഡിഗ്രി സെൽഷ്യസിൽ 8-10 മിനിറ്റ് എയർ ഫ്രൈ അല്ലെങ്കിൽ ബേക്ക് ചെയ്തെടുക്കുക. ഈസിയായ ചോക്ലേറ്റ് ലാവാ കേക്ക് തയ്യാർ...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shivesh Bhatia (@shivesh17)

Latest Videos
Follow Us:
Download App:
  • android
  • ios