ചില ഭക്ഷണങ്ങള്‍ ഓര്‍മ്മശക്തി കുറയ്ക്കും, ബുദ്ധിയുടെ പ്രവര്‍ത്തനവും ബാധിക്കപ്പെടാം; ഇവയെ കുറിച്ചറിയാം...

ല ഭക്ഷണങ്ങള്‍ നമുക്ക് ഗുണകരമല്ലാതെ വരികയോ ദോഷമുണ്ടാക്കുകയോ ചെയ്യാറുണ്ട്. അത്തരത്തില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ഒപ്പം തന്നെ ഓര്‍മ്മശക്തി കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

foods which may affect brain health

നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു അളവ് വരെ നമ്മെ നിര്‍ണയിക്കുന്നത്. അതായത് ആരോഗ്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാരം. ശരീരത്തിലെ ഏതൊരു അവയവത്തിന്‍റെ പ്രവര്‍ത്തനത്തിനും ആവശ്യമായ ഘടകങ്ങളും ഊര്‍ജ്ജവുമെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെ തന്നെയാണ്.

എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമുക്ക് ഗുണകരമല്ലാതെ വരികയോ ദോഷമുണ്ടാക്കുകയോ ചെയ്യാറുണ്ട്. അത്തരത്തില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന, ഒപ്പം തന്നെ ഓര്‍മ്മശക്തി കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. പ്രത്യേകിച്ച് മധുരപാനീയങ്ങള്‍. നമ്മള്‍ കടകളില്‍ നിന്ന് വാങ്ങിക്കുടിക്കുന്ന ശീതളപാനീയങ്ങളില്‍ വലിയൊരു വിഭാഗവും ഇത്തരത്തില്‍ പതിവാക്കിയാല്‍ തലച്ചോറിനെ മോശമായി ബാധിക്കുന്നവയാണ്. 

ഇവ നേരിട്ടല്ല തലച്ചോറിനെ ബാധിക്കുക.  മറിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളും പ്രമേഹവും ഉണ്ടാക്കുകയും ഇതിനോട് അനുബന്ധമായി തലച്ചോര്‍ ബാധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. അതുപോലെ തന്നെ മധുരം അമിതമാകുമ്പോള്‍ ഇൻസുലിൻ ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും തലച്ചോറിനെ ബാധിക്കുന്നു. പഠനം, ഓര്‍മ്മ തുടങ്ങിയ ധര്‍മ്മങ്ങളെല്ലാം ഇങ്ങനെ ബാധിക്കപ്പെട്ടേക്കാം. 

രണ്ട്...

ട്രാൻസ് ഫാറ്റ് എന്ന ഇനത്തില്‍ പെടുന്ന ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും തലച്ചോറിന് അത്ര നല്ലതല്ല. പ്രകൃതിദത്തമായി തന്നെ ഇത് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കാണാം. എന്നാല്‍ അധികവും പ്രോസസ്ഡ് ഭക്ഷണങ്ങളിലാണ് ഇതുള്‍പ്പെടുന്നത്. 

മൂന്ന്...

മദ്യപാനവും നല്ലരീതിയില്‍ തലച്ചോറിനെ ബാധിക്കാം. പതിവായി മദ്യപിക്കുന്നവരില്‍ ക്രമേണ കാര്യമായ ഓര്‍മ്മക്കുറവുണ്ടാകുന്നത് ഇതുമൂലമാണ്. അതുപോലെ തന്നെ ചിന്താശേഷിയിലുമെല്ലാം കുറവ് സംഭവിക്കുന്നു. 

നാല്...

കാര്‍ബോഹൈഡ്രേറ്റ് സാധാരണഗതിയില്‍ നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലുമുള്ളതാണ്. എന്നാല്‍ റിഫൈൻഡ് കാര്‍ബ് എന്നൊരു വിഭാഗമുണ്ട്. ധാന്യങ്ങള്‍ പ്രോസസ് ചെയ്ത് വരുന്ന പൊടികളെല്ലാം ഇങ്ങനെ കണക്കാക്കാം. മൈദ ഇതിനൊരു ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഡയറ്റില്‍ അധികമാകുന്നത് തലച്ചോറിനും ആകെ ആരോഗ്യത്തിനും അത്ര നല്ലതല്ല. 

അഞ്ച്...

മധുരത്തിന്‍റെ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ, അതുപോലെ കൃത്രിമമധുരം ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവങ്ങളും പതിവായി കഴിക്കുന്നത് തലച്ചോറിന് അത്ര ഗുണകരമല്ല. 

തലച്ചോറിന് ഗുണമാകുന്ന ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങള്‍ തലച്ചോറിന് ഗുണകരമാകും വിധം പ്രവര്‍ത്തിക്കാറുമുണ്ട്. അവക്കാഡോ, ഒലിവ് ഓയില്‍, ക്രൂസിഫെറസ് വെജിറ്റബിള്‍സ് എന്നറിയപ്പെടുന്ന പച്ചക്കറികള്‍ (കോളിഫ്ളവര്‍, കാബേജ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്), ഡാര്‍ക് ചോക്ലേറ്റ്, കോക്കനട്ട് ഓയില്‍ എന്നിവയെല്ലാം ബുദ്ധിക്ക് ഗുണകരമായി വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്.

Also Read:- കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമോ? അറിയാം...

Latest Videos
Follow Us:
Download App:
  • android
  • ios