മഞ്ഞുകാലത്ത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ശൈത്യകാലത്തും ചർമ്മത്തിന് ഈർപ്പം നിലനിർത്താൻ സഹായിക്കും.
മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. ഈ കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ശൈത്യകാലത്തും ചർമ്മത്തിന് ഈർപ്പം നിലനിർത്താൻ സഹായിക്കും. അത്തരത്തില്‍ ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 9 ഫാറ്റി ആസിഡ് സഹായിക്കും.
രണ്ട്...
വെളിച്ചെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളിച്ചെണ്ണ ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്.
മൂന്ന്...
ചിയ വിത്തുകൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞതാണ് ചിയ വിത്തുകൾ. ഇത് ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
നാല്...
ഫ്ളാക്സ് സീഡുകൾ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചണവിത്തുകളിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്...
ഡാർക്ക് ചോക്ലേറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ജലാംശം വർധിപ്പിക്കുകയും ചെയ്യുന്നു.
ആറ്...
സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഗുണം ചെയ്യും.
ഏഴ്...
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കും.
എട്ട്...
സാൽമൺ ഫിഷാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് സാൽമൺ ഫിഷ്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ അസ്റ്റാക്സാന്തിനും ഇതിൽ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിളര്‍ച്ചയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പാനീയങ്ങള്‍...