ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ചെറിയ അളവില്‍, ക്യതമായ ഇടവേളയെടുത്ത് മാത്രം ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം ചവച്ചരച്ച് തന്നെ കഴിക്കുക. 

Foods to help you ease Bloating

ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ചെറിയ അളവില്‍, ക്യതമായ ഇടവേളയെടുത്ത് മാത്രം ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം ചവച്ചരച്ച് തന്നെ കഴിക്കുക. 

വയര്‍ വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട്... 

ജീരകം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.

മൂന്ന്...

പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം. 

നാല്... 

ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്‍റും സഹായിക്കും

അഞ്ച്...

നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഞ്ഞുകാലത്ത് തൈര് കഴിക്കാമോ? അറിഞ്ഞിരിക്കേണ്ടത്...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios