പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍...

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. 
 

foods to avoid to manage blood sugar level azn

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. 

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

സംസ്കരിച്ച ഭക്ഷണം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസ്, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളില്‍ അമിതമായി പഞ്ചസാര അടങ്ങിയിച്ചുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്... 

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍‌ ട്രാന്‍സ് ഫാറ്റ് ചേര്‍ന്നിരിക്കുന്നു. ഇവ ഇന്‍സുലിന്‍ ഉത്പാദത്തെ ബാധിക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു.

മൂന്ന്...

വൈറ്റ് ബ്രഡാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങളും പാനീയങ്ങളും...

Latest Videos
Follow Us:
Download App:
  • android
  • ios