ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.
 

foods to avoid for people with high blood pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 

പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.  രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനുമുള്ള സാധ്യതയുമുണ്ട്. 

ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍  ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിനായി ഇലക്കറികള്‍, തക്കാളി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികള്‍, അവക്കാഡോ, മാതളം തുടങ്ങിയ പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ  ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കാം.  

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios