കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...
പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തിരിച്ചറിയാനാകും. ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മ പ്രശ്നങ്ങളാണ്.
തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. എന്നാല്‍ നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമമാണ്. അതിനാല്‍ തന്നെ പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തിരിച്ചറിയാനാകും. ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മ പ്രശ്നങ്ങളാണ്.
പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. കാരണം ശരീരത്തിന്‍റെ ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു.
രണ്ട്...
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
മൂന്ന്...
നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രായമാകുന്നതിന്റെ സൂചനകള്‍ ചര്‍മ്മത്തെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കും.
നാല്...
ചര്‍മ്മാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതിൽ തക്കാളിയുടെ പങ്ക് വളരെ വലുതാണ്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളി സഹായിക്കും.
അഞ്ച്...
ക്യാരറ്റ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ക്യാരറ്റ് സഹായിക്കും.
Also Read: പ്രമേഹം നിയന്ത്രിക്കാന്‍ കറുവപ്പട്ട ഗ്രീന്‍ ടീ; തയ്യാറാക്കേണ്ടത് ഇങ്ങനെ...