തിളക്കമുള്ള ചര്‍മ്മം വേണോ? ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം...
നാം കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കാന്‍ കഴിയും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഏതു തരം ഭക്ഷണവും കഴിക്കാന്‍ നാം തയ്യാറാവും. നാം കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കാന്‍ കഴിയും.
ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
വിറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, കറുത്ത പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സിട്രസ് പഴങ്ങൾ ചർമ്മത്തിന്റെ ടോൺ മികച്ചതാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്...
പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ഇവ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ധാരാളമായി ഡയറ്റില്‍ ഉൾപ്പെടുത്താം.
മൂന്ന്...
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതിൽ തക്കാളിയുടെ പങ്ക് വളരെ വലുതാണ്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം.
നാല്...
വാള്‍നട്സ്, ബദാം തുടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്താന്‍ സഹായിക്കും.
അഞ്ച്...
ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്.
Also Read: നിങ്ങളുടേത് ഏത് തരം ചർമ്മമാണ്? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...