അലസത നീക്കാനും പെട്ടെന്ന് ഉന്മേഷം തോന്നാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍...
പ്രധാനമായും ഭക്ഷണരീതിയില്‍ തന്നെയാണ് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നാം മാറ്റങ്ങള്‍ വരുത്തേണ്ടത്. മഞ്ഞുകാലത്താണെങ്കില്‍ കഴിവതും എളുപ്പത്തില്‍ ഉന്മേഷം തോന്നിക്കുന്നതും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതും ആയ ഭക്ഷണങ്ങളാണ് തെരഞ്ഞെടുത്ത് കഴിക്കേണ്ടത്. അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മഞ്ഞുകാലത്ത് പൊതുവെ മിക്കവരെയും ഒരു അലസത പിടികൂടാറുണ്ട്. വീട്ടുകാര്യങ്ങള്‍ ചെയ്യുന്നതിനായാലും, പുറത്തുപോകുന്നതിനായാലുമെല്ലാം പൊതുവെ മടി തോന്നിക്കുന്ന അന്തരീക്ഷമാണ് മഞ്ഞുകാലത്തേത്. അതിനാല്‍ തന്നെ മഞ്ഞുകാലത്ത് ജീവിതരീതികളില്‍ നല്ലരീതിയിലുള്ള വ്യത്യാസങ്ങള്‍ വരുത്തുന്നത് ഉചിതമായിരിക്കും.
പ്രധാനമായും ഭക്ഷണരീതിയില്‍ തന്നെയാണ് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നാം മാറ്റങ്ങള്‍ വരുത്തേണ്ടത്. മഞ്ഞുകാലത്താണെങ്കില്‍ കഴിവതും എളുപ്പത്തില്‍ ഉന്മേഷം തോന്നിക്കുന്നതും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതും ആയ ഭക്ഷണങ്ങളാണ് തെരഞ്ഞെടുത്ത് കഴിക്കേണ്ടത്. അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
നട്ട്സ് ആണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തുന്നൊരു ഭക്ഷണം. ബദാം, വാള്‍നട്ട്സ്, പിസ്ത എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയാണ് ഊര്‍ജ്ജം നല്‍കുന്നതിന് സഹായകമാകുന്നത്. നട്ട്സിന് വേറെയും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്.
രണ്ട്...
മഞ്ഞുകാലത്തിന് ഏറെ യോജിച്ച മറ്റൊരു ഭക്ഷണമാണ് ഈന്തപ്പഴം.ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍, ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്ടോസ് എന്നിവയെല്ലാം ഉന്മേഷം പകരുന്നതിന് സഹായകമാണ്. ഈന്തപ്പഴം വെറുതെ കഴിക്കുന്നതിനെക്കാള്‍ ഇത് പാലില്‍ അടിച്ച് ഷേക്ക് ആയി കഴിക്കുകയാണ് കൂടുതല്‍ ഹെല്‍ത്തിയായിരിക്കും.
മൂന്ന്...
സീസണലായി ലഭിക്കുന്ന പഴങ്ങള്‍ കഴിക്കുന്നതും മഞ്ഞുകാലത്ത് നല്ലതാണ്. ഓറഞ്ച്, സ്ട്രോബെറി, ചിക്കൂ, പേരക്ക, മുന്തിരി എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
നാല്...
മിക്ക വീടുകളിലും ദിവസവുമെന്ന പോലെ പാകം ചെയ്യുന്നൊരു വിഭവമാണ് മുട്ട. പൊതുവെ എളുപ്പത്തില്‍ ഉന്മഷം പകരാൻ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. മഞ്ഞുകാലത്താണെങ്കില്‍ ഇത് തീര്‍ച്ചയായും പ്രയോജനപ്രദമായിരിക്കും.
അഞ്ച്...
മഞ്ഞുകാലത്ത് സീസണലായി ലഭിക്കുന്നൊരു വിഭവമാണ് മധുരക്കിഴങ്ങ്. ഇതും ഉന്മേഷം ലഭിക്കുന്നതിന് നല്ലരീതിയില്‍ സഹായകമാകുന്ന ഭക്ഷണം തന്നെയാണ്. 100 ഗ്രാം മധുരക്കിഴങ്ങില്‍ 109 കിലോ കലോറി എനര്‍ജിയും, 24 ഗ്രാം കാര്‍ബും അടങ്ങിയിരിക്കുന്നു. അത്രമാത്രം ശരീരത്തിന് ഉന്മേഷം പകരാൻ ഇതിന് കഴിയുമെന്ന് സാരം.
Also Read:- തണുപ്പുകാലമാണെങ്കിലും ഉറക്കം ശരിയാകാതെ വരുന്നോ? ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ...