വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍...
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കാവുന്നവ തന്നെയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്‍റെ വരവോടെ തന്നെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും അടിസ്ഥാനപരമായി ആരോഗ്യം ശ്രദ്ധിക്കാത്തവരിലുമാണ് കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പെട്ടെന്ന് പ്രവേശിക്കുന്നത് എന്ന തിരിച്ചറിവ് മിക്കവരിലും ഇക്കാലയളവില്‍ ഉണ്ടായി.
ഫിറ്റ്നസ് സംബന്ധിച്ചും ഏറെ അവബോധം ആളുകള്‍ക്കിടയില്‍ ഈ വര്‍ഷങ്ങളിലുണ്ടായിട്ടുണ്ട്. അമിതവണ്ണം പല രോഗങ്ങള്‍ക്കുമുള്ള അനുകൂലസാഹചര്യമാണെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പേര്‍ ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ തയ്യാറായി.
മുകളില്‍ സൂചിപ്പിച്ചത് പോലെ ജീവിതീരിതികള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്. നാം എന്ത് കഴിക്കുന്നു/ കുടിക്കുന്നു എന്നതെല്ലാം തന്നെയാണ് ഒരളവ് വരെ നമ്മെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കാവുന്നവ തന്നെയാണ്.
ഒന്ന്...
മല്ലിയിട്ട വെള്ളമാണ് ഇതിലൊരു പാനീയം. രാത്രിയില്‍ ഒരു ഗ്ലാ് വെള്ളത്തില്‍ അല്‍പം മല്ലി ഇട്ടുവയ്ക്കുക. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കാം.
രണ്ട്...
ജീരകവെള്ളമാണ് അടുത്തതായി ഇക്കൂട്ടത്തില്‍ വരുന്നത്. ഇത് പല വീടുകളിലും പതിവായി തയ്യാറാക്കുന്നത് തന്നെയാണ്. എന്നാല്‍ രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നതാണ് ഏറെ ഉചിതം.
മൂന്ന്...
പഴങ്ങളും വലിയ രീതിയില്‍ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. അത്തരത്തില്‍ സ്ട്രോബെറിയും ചെറുനാരങ്ങയും ചേര്‍ത്തുള്ളൊരു പാനീയമാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. സ്ട്രോബെറി മുറിച്ചതും ചെറുനാരങ്ങാനീരും ഒരു പാത്രത്തിലാക്കി മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്ക് വയ്ക്കുക. ശേഷമിത് ചേര്‍ത്ത വെള്ളം ദിവസത്തില്‍ പലപ്പോഴായി കഴിക്കാം.
നാല്...
കക്കിരിയും പുതിനയിലയും ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്തൊരു പാനീയമാണ് മറ്റൊന്ന്. കക്കിരി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചെറുനാരങ്ങാനീരും പുതിനയിലയും ഒന്നിച്ചൊരു പാത്രത്തില്‍ ആക്കി വെള്ളവും ചേര്‍ത്ത് മൂന്നോ നാലോ മണിക്കൂര്‍ വയ്ക്കുക. ശേഷം ഇത് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാവുന്നതാണ്.
അഞ്ച്...
ആപ്പിളും കറുവപ്പട്ടയും ചേര്‍ത്തുള്ളൊരു പാനീയമാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ആപ്പിള്‍ ചെറുതായി മുറിച്ച് ഇതിലേക്ക് ഒരു കഷ്ണം കറുവപ്പട്ടിയും ഇട്ട് വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കാം. കുറച്ച് മണിക്കൂറുകള്‍ അങ്ങനെ വച്ച ശേഷം ഇതിലെ വെള്ളം കുടിക്കാം.
Also Read:- അറിയാം കോടിക്കണക്കിന് ആരാധകരുള്ള താരത്തിന്‍റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം...