ചേന കൊണ്ട് കിടിലനൊരു പലഹാരം ; ഈസി റെസിപ്പി

ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

elephant foot yam chena easy recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

elephant foot yam chena easy recipe

 

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

1. ചേന ( വേവിച്ച് അരച്ചത് )                      -  രണ്ട് കപ്പ് 
2. റവ                                                                - ഒരു കപ്പ് 
3. സവാള                                                         -  ഒന്ന് ( ചെറുതായി അരിഞ്ഞത് )
4. പച്ചമുളക്                                                    - രണ്ട് എണ്ണം 
5. ഇഞ്ചി അരച്ചത്                                          - ഒരു ടീസ്പൂൺ 
6. വെളുത്തുള്ളി അരച്ചത്                          -  ഒരു ടീസ്പൂൺ 
7. കുരുമുളക് പൊടി                                    - ഒരു ടീസ്പൂൺ 
8. ഉപ്പ്                                                                - പാകത്തിന് 
9. എണ്ണ                                                             - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി കുഴച്ചെടുക്കുക. അതിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.

ഊണിനൊപ്പം കഴിക്കാൻ രുചികരമായ പൈനാപ്പിൾ പച്ചടി

 

Latest Videos
Follow Us:
Download App:
  • android
  • ios