വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ ഈ ഒരൊറ്റ ഭക്ഷണം പതിവാക്കൂ...

പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നതും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. 

Eating a bowl of yogurt may help reduce your risk of depression and anxiety

ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും വിഷാദം,  ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയവ അനുഭവിക്കുന്നുണ്ടാകാം. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നതും മാനസികാരോഗ്യത്തെ മോശമായി  ബാധിക്കുന്ന കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. 

ഇപ്പോഴിതാ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകളാണ്  വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നതെന്നാണ് University of Virginia School of Medicine- ലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.  ഇതിനായി ദിവസവും ഒരു പാത്രം തൈര് കഴിക്കണമെന്നും ഗവേഷകര്‍ പറയുന്നു. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്.  തൈര്  കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios