Summer Fest : ഈ ചൂടത്ത് ഒന്ന് കൂളാകാം ; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്
ഈ ചൂടുകാലത്ത് മനസ്സും ശരീരവും കൂളാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈസി പച്ചമാങ്ങ ജ്യൂസ്. സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാങ്ങയുടെ സീസൺ അല്ലെ !. മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട. കുറച്ചെടുത്ത് നല്ല ജ്യൂസ് ഉണ്ടാക്കിയാലോ...
വേണ്ട ചേരുവകൾ...
പച്ചമാങ്ങ - 1 എണ്ണം
പഞ്ചസാര - അര കപ്പ്
ഏലയ്ക്ക - 4 എണ്ണം
വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം...
മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലയ്ക്കയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്‌സിയിൽ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തേക്കാൾ അൽപ്പം പുളിയുണ്ടാകും...
ഊണിനൊപ്പം കഴിക്കാൻ രുചികരമായ പൈനാപ്പിൾ പച്ചടി