Easter 2023 : എന്താണ് ഈസ്റ്റർ ബണ്ണി ബിസ്ക്കറ്റുകൾ? അറിയാം ചിലത്

ആളുകൾ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം കൂടിയാണിത്. 50 ദിവസം നീളുന്ന നോമ്പ് അവസാനിക്കുന്നതും ഈസ്റ്റർ ദിനത്തിലാണ്. അതുകൊണ്ട് തന്നെ ഈസ്റ്റർ ആഘോഷങ്ങളിൽ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. ഈസ്റ്ററിന് പ്രധാനമായി ഒരുക്കുന്ന വിഭവമാണ് ഈസ്റ്റർ ബണ്ണി ബിസ്ക്കറ്റുകൾ. 
 
easter bunny biscuits recipe

ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.

ആളുകൾ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം കൂടിയാണിത്. 50 ദിവസം നീളുന്ന നോമ്പ് അവസാനിക്കുന്നതും ഈസ്റ്റർ ദിനത്തിലാണ്. അതുകൊണ്ട് തന്നെ ഈസ്റ്റർ ആഘോഷങ്ങളിൽ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. ഈസ്റ്ററിന് പ്രധാനമായി ഒരുക്കുന്ന വിഭവമാണ് ഈസ്റ്റർ ബണ്ണി ബിസ്ക്കറ്റുകൾ. 

എന്താണ് ഈസ്റ്റർ ബണ്ണി ബിസ്ക്കറ്റുകൾ? (easter bunny biscuits)

വെണ്ണ, മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, മാവ്, ബേക്കിംഗ് പൗഡർ എന്നിവ ഉപയോഗിച്ചാണ് സാധാരണയായി ഈ ബിസ്കറ്റ് നിർമ്മിക്കുന്നത്. ഉണക്കമുന്തിരി നിറച്ച ബിസ്‌ക്കറ്റ് ഈസ്റ്ററിലെ ഒരു പരമ്പരാഗത വിഭവമാണ്. ക്രൂശിക്കപ്പെട്ടതിന് ശേഷം ക്രിസ്തുവിന്റെ ശരീരം അടക്കം ചെയ്യാനായി ഉണക്ക മുന്തിരി ഉപയോഗിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Read more  പെസഹാ അപ്പവും പാലും ; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios