രാവിലെ വെറുംവയറ്റില്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; ഈ രണ്ട് രോഗങ്ങളെ അകറ്റാം...

രാവിലെ വെറുംവയറ്റില്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് രണ്ട് ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഉലുവ വെള്ളം സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

drink soaked fenugreek water for these benefits

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉലുവ. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് രണ്ട് ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഉലുവ വെള്ളം സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. കൊളസ്ട്രോള്‍

ഉലുവയിൽ ഫൈബറും ഫ്ലേവനോയ്‍ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. 

2. പ്രമേഹം

ഫൈബറിനാല്‍ സമ്പന്നമാണ് ഉലുവ. അതിനാല്‍ ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

മറ്റ് ഗുണങ്ങള്‍... 

രാവിലെ വെറും വയറ്റില്‍ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ അകറ്റാന്‍ ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള  ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും  നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: വൈറൽ ഹെപ്പറ്റൈറ്റിസ്, മരണം മൂന്നായി; ഈ ലക്ഷണങ്ങളെയും പ്രതിരോധമാർഗങ്ങളെയും അറിയാതെ പോകരുത്...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios