പാകം ചെയ്യാത്ത മീനും ഇറച്ചിയും കൊണ്ടുള്ള വിഭവം; രസകരമായ വീഡിയോ
ഇന്ത്യന്‍ റെസ്റ്റോറന്റുകളിലും ഇപ്പോള്‍ സുഷി ലഭ്യമാണ്. സുഷിക്ക് പ്രത്യേകമായി ആരാധകരും ഉണ്ട്. കുറെക്കൂടി വ്യാപകമായി ഭക്ഷണപ്രേമികള്‍ക്കിടയില്‍ സുഷി സ്ഥാനം പിടിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സുഷി പ്രേമികളോട് പറയാനുള്ളത് എന്ന പേരിലാണ് ഗൗരവിന്റെ വീഡിയോ
ഇന്ത്യന്‍ വിഭവങ്ങള്‍ പൊതുവേ 'സ്‌പൈസി' ആണെന്ന് നമുക്കറിയാം. എരിവും മസാലയുമെല്ലാം ആവോളം ചേര്‍ത്താണ് നമ്മള്‍ മിക്കവാറും വിഭവങ്ങളും തയ്യാറാക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറി നമ്മുടെ നാട്ടിലേക്ക് കടന്നുവന്ന രുചികളാണെങ്കിലും അവയിലും അല്‍പം 'സ്‌പൈസ്' ചേര്‍ത്ത് നമ്മുടേതാക്കുന്ന രീതി ഇന്ത്യന്‍ റെസ്‌റ്റോറന്റുകളിലെല്ലാം കാണാം.
ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം ഈ രീതി അവര്‍ക്കത്ര താല്‍പര്യമുള്ളതല്ല. ഓരോ വിഭവത്തിനും അതിന്റെ തനത് രുചികളുണ്ടായിരിക്കും. അതിനെ തകര്‍ക്കുന്ന രീതിയാണിതെന്നാണ് വിമര്‍ശനം.
സമാനമായൊരു വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് പ്രമുഖ കൊമേഡിയനായ ഗൗരവ് കപൂറിന്റെ പുതിയ വീഡിയോ. ജപ്പാനീസ് വിഭവമായ സുഷിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. മീനും ഇറച്ചിയുമെല്ലാം പാകപ്പെടുത്തിയെടുക്കാതെ വെറുതെ കഴിക്കാനായി ഒരുക്കിയെടുക്കുക മാത്രം ചെയ്താണ് സുഷി തയ്യാറാക്കുന്നത്. ഇവയ്ക്ക് പുറമെ റൈസ് ആണ് ഇതിലെ പ്രധാന ചേരുവ.
ഇന്ത്യന്‍ റെസ്റ്റോറന്റുകളിലും ഇപ്പോള്‍ സുഷി ലഭ്യമാണ്. സുഷിക്ക് പ്രത്യേകമായി ആരാധകരും ഉണ്ട്. കുറെക്കൂടി വ്യാപകമായി ഭക്ഷണപ്രേമികള്‍ക്കിടയില്‍ സുഷി സ്ഥാനം പിടിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സുഷി പ്രേമികളോട് പറയാനുള്ളത് എന്ന പേരിലാണ് ഗൗരവിന്റെ വീഡിയോ.
ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ പോലും സുഷി എത്തിത്തുടങ്ങിയാല്‍, അതിന്റെ തനത് രൂപവും ഭാവവുമെല്ലാം മാറിമറിയുമെന്നാണ് ഗൗരവ് രസകരമായി പറയുന്നത്.
'ധാരാളം ആളുകള്‍ സുഷി ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ സുഷി പ്രേമികളോടും എനിക്ക് പറയാനുള്ളത് ഒരിക്കലും നിങ്ങളിത് വികാസ്പുരിയിലേക്ക് എത്താന്‍ അനുവദിക്കരുത്. അങ്ങനെ വന്നാല്‍ പിന്നെ സുഷി, തന്തൂരി സുഷിയും ഗ്രേവി സുഷിയും എന്തിനധികം സുഷി കുര്‍ക്കുറെ വരെ കാണേണ്ടിവരും...'- തമാശരൂപേണ ഇരുകൈകളും കൂപ്പി ഗൗരവ് തന്റെ വിമര്‍ശനം അറിയിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വലിയ അംഗീകാരമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഗൗരവ് പറയുന്നതിനോട് മിക്കവാറും പേരും യോജിക്കുകയാണ്. ഇന്ത്യന്‍ റെസ്‌റ്റോറന്റുകളില്‍ മിക്ക വിഭവങ്ങളും വലിയ രീതിയില്‍ പരിഷ്‌കരിച്ചാണ് എത്തിക്കുന്നതെന്നും ഇത് അതത് വിഭവങ്ങളുടെ തനത് സ്വഭാവത്തെ തന്നെ തകര്‍ക്കുന്നതാണെന്നും മിക്കവരും അഭിപ്രായമായി കുറിച്ചു. നിരവധി പേര്‍ രസകരമായ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം...
Also Read:- ഇത്രയും വലിയ ചിക്കൻ എഗ്ഗ് റോൾ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ