Christmas 2024: ഈ ക്രിസ്തുമസിന് ഗോതമ്പു പൊടി കൊണ്ടൊരു ഹെൽത്തി പ്ലം കേക്ക് തയ്യാറാക്കാം; റെസിപ്പി
രുചികളുടെയും ഭക്ഷണത്തിന്റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
ക്രിസ്തുമസ് ഇങ്ങ് അടുത്തെത്തി കഴിഞ്ഞു. ഇത്തവണത്തെ ക്രിസ്തുമസ് കേക്ക് നല്ല ഹെൽത്തിയാക്കിയാലോ? ഗോതമ്പു പൊടി കൊണ്ടു ടേസ്റ്റി പ്ലം കേക്ക് ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട ചേരുവകൾ
1. വൈൻ / ഓറഞ്ച് ജ്യൂസ് - 1.5 കപ്പ്
2. ഈന്തപ്പഴം -1/2 കപ്പ്
3. ടുട്ടി ഫ്രൂട്ടി -1/2 കപ്പ്
4. ഷുഗര്‍ കോട്ടഡ് ജിഞ്ചര്‍- -1/2 കപ്പ് (optional)
5. ഉണക്ക മുന്തിരി (ഗോൾഡൻ നിറം )-1/2 കപ്പ്
6. കറുത്ത ഉണക്ക മുന്തിരി - 1/2 കപ്പ്
7. കശുവണ്ടി പരിപ്പ് -10 എണ്ണം
8. ബദാം -10 എണ്ണം
9. മിക്സഡ് ഫ്രൂട്ട് ജാം / സ്ട്രോബെറി ജാം -1 ടേബിള്‍സ്പൂണ്‍
10. ഓറഞ്ച് തൊലി -1 ടീസ്പൂണ്‍
ഷുഗര്‍ കാരമലിന് വേണ്ടിയുള്ള ചേരുവകള്‍:
ഷുഗർ - 1 കപ്പ്
ചൂട് വെള്ളം -3/4 കപ്പ്
ഡ്രൈ ചേരുവകള്‍ (Dry ingredients):
1. ഗോതമ്പു പൊടി -2 കപ്പ്
2. സ്പെഷ്യൽ മസാല (ജാതിക്ക ,പട്ട, 3.ഗ്രാമ്പു )-1 ടേബിള്‍സ്പൂണ്‍
4. ബേക്കിങ് പൌഡർ 1/2 ടേബിള്‍സ്പൂണ്‍
5. ബേക്കിങ് സോഡാ 1/4 ടീസ്പൂണ്‍
6. ഉപ്പ് - ഒരു നുള്ള്
വെറ്റ് ചേരുവകള്‍ (Wet ingredients):
മുട്ട -5 എണ്ണം
സൺഫ്ലവർ ഓയിൽ -1 1/4 കപ്പ്
പ്ലം എസ്സെൻസ് - 3 to 4 തുള്ളി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വൈൻ അല്ലെങ്കിൽ ഓറഞ്ച് ജ്യൂസിലേക്ക് 2 മുതൽ 6 വരെ ഉള്ള ചേരുവകള്‍ ചെറുതായി കട്ട് ചെയ്തു അര മണിക്കൂർ ഒന്നു കുതിർത്തു വെക്കണം. ഇനി 1 കപ്പ് പഞ്ചസാര ഒരു പാനിലിട്ടിട്ട് സ്റ്റൗവ് ഓൺ ആക്കി ചെറിയ തീയിൽ ഒന്നു ഉരുക്കി എടുക്കണം. എല്ലാം ഉരുകി ഒരു ഗോൾഡൻ കളർ ആകുമ്പോൾ ചൂടാക്കി വെച്ചിരിക്കുന്ന വെള്ളം കുറേശ്ശേ ഒഴിച്ചു മൊത്തം ഒന്നു ഉരുകി വരുന്നത് വരെ ഒന്നു വെയിറ്റ് ചെയ്യുക. ഇനി കുതിർത്തു വെച്ചിരിക്കുന്ന ഫ്രൂട്ട്സ് ഇതിലേക്ക് ഇട്ടു ഒന്ന് വറ്റിച്ചെടുക്കണം. ഇനി ഇതിലേക്ക് ഓറഞ്ച് തൊലി ജാം കൂടെ ചേർത്തു ഇളക്കി തണുക്കാൻ മാറ്റി വെക്കണം.ഇനി ഡ്രൈ ചേരുവകള്‍ ആയ 1 to 6 വരെ ഉള്ള ചേരുകള്‍ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു മാറ്റി വെക്കുക. അതിൽ നിന്നും 2 ടേബിൾ സ്പൂൺ പൊടി എടുത്തു മുറിച്ചു വെച്ചിരിക്കുന്ന കശുവണ്ടി, ബദാം എന്നിവയിലിട്ട് ഒന്നു ഇളക്കി മാറ്റി വെക്കുക. ഇനി ഒരു മിക്സിയിൽ വെറ്റ് ചേരുവകള്‍ എല്ലാം കൂടെ നന്നായി അടിച്ചു എടുക്കുക. ഇനി നമ്മൾ നേരെത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് നന്നായി തണുത്തിട്ട് അതിലേക്കു ഈ ഒരു വെറ്റ് മിക്സ് ഒഴിച്ചു നന്നായി ഇളക്കി അതിലേക്കു ഡ്രൈ ചേരുവകള്‍ ചേര്‍ത്ത് ഇളക്കി നട്സ് മാറ്റി വെച്ചതും ചേർത്തു ഇളക്കി ഒരു സ്റ്റീൽ തട്ടിലോ, കേക്ക് ടിൻലോ ഒഴിച്ചു മാറ്റി വെക്കുക. ഇനി ഒരു പാൻ ചൂടാക്കി ഒരു റിങ് ഇറക്കി വെച്ച് അതിന്റെ മുകളില്‍ ഈ ഒരു കേക്ക് മിക്സ് എടുത്തു വെച്ച് ഒരു 50 മിനിറ്റ് ബേക്ക് ചെയ്തെടുത്താൽ നല്ല അടിപൊളി പ്ലം കേക്ക് റെഡി.
Also read: ക്രിസ്തുമസിന് വീട്ടില്‍ തയ്യാറാക്കാം രുചിയൂറും ചോക്ലേറ്റ് ക്യാരറ്റ് കേക്ക്; റെസിപ്പി