ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കൂ, അറിയാം ഗുണങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. 

Surprising Reasons You Should Start Drinking Ghee Water Every Morning

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രോഗ പ്രതിരോധശേഷി 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് ചെറുചൂടുള്ള വെള്ളത്തിൽ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

2. ദഹനം 

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത്   രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും, ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

3. ഹൃദയാരോഗ്യം, തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

4. എല്ലുകളുടെ ആരോഗ്യം 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെയ്യ് എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. 

5. ചര്‍മ്മം 

ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു. അതിനാല്‍ ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചര്‍മ്മത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അസിഡിറ്റിയെ നേരിടാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios