‍Health Tips: അസിഡിറ്റിയെ നേരിടാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

അസിഡിറ്റിയെ ലഘൂകരിക്കാനും മൊത്തത്തിലുള്ള കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Home Remedies To Get Relief From Acidity

ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്ന് വിളിക്കപ്പെടുന്ന അസിഡിറ്റി. അസിഡിറ്റിയെ ലഘൂകരിക്കാനും മൊത്തത്തിലുള്ള കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. തുളസിയില

തുളസിയിലകൾക്ക് അസിഡിറ്റിയെ കുറയ്ക്കാനുള്ള  കാർമിനേറ്റീവ് ഗുണങ്ങളുമുണ്ട്. അതിനാല്‍ കുറച്ച് തുളസി ഇലകൾ ചവയ്ക്കുകയോ വെള്ളത്തിൽ തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയിൽ നിന്നുള്ള ആശ്വാസം ലഭിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

2. തണുത്ത പാൽ

ഒരു ഗ്ലാസ് തണുത്ത പാൽ കുടിച്ചാൽ അസിഡിറ്റിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ ഇവയ്ക്ക് കഴിയും. 

3. പെരുംജീരകം 

അസിഡിറ്റി കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും അത്യുത്തമമാണ് പെരുംജീരകം. ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ ചായയിൽ ഇവയിട്ട് കുടിക്കുകയോ ചെയ്യുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.

4. ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോള്‍ അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ആപ്പിൾ സിഡെർ വിനെഗർ

ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കപ്പ് വെള്ളത്തിൽ കലർത്തി കുടിക്കുന്നത് വയറിലെ അസിഡിറ്റി സന്തുലിതമാക്കാൻ സഹായിക്കും. 

6. വാഴപ്പഴം

വാഴപ്പഴം ആൽക്കലൈൻ സ്വഭാവമുള്ളതും പൊട്ടാസ്യത്താൽ സമ്പുഷ്ടവുമാണ്. അതിനാല്‍ ഇത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കും. 

7. ജീരകം

പരമ്പരാഗതമായി ദഹനത്തെ സഹായിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

8. കറ്റാർവാഴ ജ്യൂസ്

ആമാശയത്തിലെയും അന്നനാളത്തിലെയും വീക്കം കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസിന് കഴിയും. ഭക്ഷണത്തിന് മുമ്പ് ചെറിയ അളവിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ആസിഡ് ഉത്പാദനം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Also read: പതിവായി ഒരു പിടി നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ആറ് ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios