ലൈസൻസുള്ള കമ്പനി വഴി ഇറക്കുമതി ചെയ്തത് തേനീച്ചക്കൂടുകൾ; പരിശോധനയിൽ അഞ്ചുപേർ പിടിയിൽ, കൂടിനുള്ളിൽ മാരക ലഹരി

തേന്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സുള്ള കമ്പനി വഴിയാണ് പ്രതികള്‍ കടത്ത് നടത്തിയത്. 

five men arrested in saudi arabia for smuggling drugs inside honey comb

റിയാദ്: സൗദി അറേബ്യയില്‍ തേനീച്ചക്കൂടുകളില്‍ ലഹരിമരുന്ന് കടത്തിയ സംഘം പിടിയിൽ. തേനീച്ചക്കൂട് ഇറക്കുമതിയുടെ മറവിൽ മയക്കുമരുന്ന് കടത്തിയ ക്രിമിനൽ സംഘത്തെയാണ് പിടികൂടിയത്. നാല് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സൗദി പൗരനുമടക്കം അഞ്ചുപേരടങ്ങിയ സംഘത്തെയാണ് സാഹസികമായി പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരു പ്രാദേശിക തേൻ ഇറക്കുമതി കമ്പനി മുഖേന മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട ക്രിമിനൽ ശൃംഖലയാണ് അറസ്റ്റിലായത്. തേൻ ഇറക്കുമതിക്ക് ലൈസൻസുള്ള കമ്പനി മുഖേന തേനീച്ചക്കൂടുകളാണ് സംഘം ഇറക്കുമതി ചെയ്തത്. കൂടുകൾക്കുള്ളിൽ തേനീച്ചകൾക്ക് പകരം ലഹരി ഗുളികകളായ ‘ആംഫെറ്റാമിൻ’ സൗദിയിലേക്ക് കടത്തുകയായിരുന്നു. ഇറക്കുമതി ചെയ്തുകിട്ടിയ സാധനം ഫ്രീസർ സംവിധാനമുള്ള വാഹനത്തിൽ കൊണ്ടുപോയി ജിസാൻ മേഖലയിലെ അൽദർബ് ഗവർണറേറ്റ് പരിധിയിൽ വിൽപന നടത്തി. ഈ ശൃംഖലയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

five men arrested in saudi arabia for smuggling drugs inside honey comb

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios