ഇത് വ്യത്യസ്തമായ 'ചപ്പാത്തി'; കുട്ടികള്‍ക്ക് കുശാലായിരിക്കും...

ചില പാചക പരീക്ഷണങ്ങള്‍ നമുക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാൻ സാധിക്കണമെന്നില്ല. അത്തരത്തിലൊരു പാചക പരീക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരുപക്ഷെ മുതിര്‍ന്നവര്‍ക്കായിരിക്കും ഇത് ഇത്ര താല്‍പര്യമില്ലാതെ വരിക. കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് അധികവും ഇഷ്ടപ്പെടാൻ സാധ്യതയുള്ളതാണിത്.

chocolate paratha with vanilla ice cream its a special cooking experiment

ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചിലപ്പോഴെങ്കിലും ഒരു വ്യത്യസ്തത പരീക്ഷിക്കാൻ ആഗ്രഹിക്കാത്തവര്‍ കാണില്ല. എന്നും ഒരേ രീതിയില്‍ തന്നെ തയ്യാറാക്കുന്ന ചപ്പാത്തിയും കറിയും തന്നെയാണ് കഴിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് വിരസതയിലേക്ക് നയിക്കാം. ഉരുളക്കിഴങ്ങ് ഫില്ലിംഗ് വച്ചും, ഇറച്ചി മസാല ചേര്‍ത്ത് മറ്റും പറാത്ത (ചപ്പാത്തി) തയ്യാറാക്കുന്നത് ഇത്തരത്തില്‍ വിരസത നേരിടുമ്പോള്‍ ഒരു പരിഹാരം തന്നെയാണ്. 

എങ്കിലും ചില പാചക പരീക്ഷണങ്ങള്‍ നമുക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാൻ സാധിക്കണമെന്നില്ല. അത്തരത്തിലൊരു പാചക പരീക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരുപക്ഷെ മുതിര്‍ന്നവര്‍ക്കായിരിക്കും ഇത് ഇത്ര താല്‍പര്യമില്ലാതെ വരിക. കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് അധികവും ഇഷ്ടപ്പെടാൻ സാധ്യതയുള്ളതാണിത്.

സാധാരണഗതിയില്‍ നമ്മള്‍ ചപ്പാത്ത അല്ലെങ്കില്‍ പറാത്ത തയ്യാറാക്കുന്നത് പോലെ തന്നെയാണിതും. എന്നാല്‍ ഇതില്‍ ഫില്ലിംഗ് ആയി വയ്ക്കുന്ന സാധനമാണ് പ്രത്യേകതയുള്ളത്. ചോക്ലേറ്റ് ആണ് ഇതില്‍ ഫില്ലിംഗ് ആയി വരുന്നത്. മാവ് കുഴച്ച് പരത്ത വട്ടത്തിലാക്കിയ ശേഷം ഇതില്‍ അല്‍പം നെയ് പുരട്ടി ശേഷം ചോക്ലേറ്റ് ചിപ്സ് ചേര്‍ത്ത് ഉരുട്ടിയെടുക്കുകയാണ്.

ഈ ഉരുള വീണ്ടും പരത്തി പറാത്ത ഷേപ്പിലാക്കിയെടുക്കുന്നു. ശേഷം ബട്ടര്‍ പുരട്ടി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. തീര്‍ന്നില്ല. സംഗതി തയ്യാറായിക്കഴിഞ്ഞാല്‍ ചൂടോടെ തന്നെ ഇതിന് മുകളിലേക്ക് വനില ഐസ്ക്രീം കൂടി ചേര്‍ക്കുന്നുണ്ട്. പോരാതെ, അല്‍പം ചോക്ലേറ്റ് സിറപ്പും ചേര്‍ക്കുന്നു.

പറാത്ത/ ചപ്പാത്തി മുറിച്ചെടുത്ത് ഐസ്ക്രീമും കൂട്ടിയാണ് കഴിക്കേണ്ടത്. സംഗതി കേള്‍ക്കുമ്പോള്‍ അല്‍പം അസാധാരണം തന്നെയാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടാൻ സാധ്യതകളേറെയാണെന്നാണ് ഇതിന്‍റെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായ ചപ്പാത്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ തന്നെ മനസിലാക്കൂ...

 

Also read:- രുചികരമായ ഉരുളക്കിഴങ്ങ് കുൽച്ച വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ; റെസിപി

Latest Videos
Follow Us:
Download App:
  • android
  • ios