എല്ലിന്‍റെയും പല്ലിന്‍റെയും ബലത്തിനായി ദിവസവും കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, നടുവേദന, പല്ലുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

calcium rich foods to consume on a daily basis

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, നടുവേദന, പല്ലുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. 

അത്തരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പാല്‍‌ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യത്തിന്‍റെ കലവറയാണ് പാല്‍. വിറ്റാമിന്‍ ഡിയും ഇവയിലുണ്ട്. പാലുത്പ്പന്നങ്ങളായ മോര്, പനീര്‍ എന്നിവയിലെല്ലാം കാത്സ്യം അടങ്ങിയിരിക്കുന്നു.

രണ്ട്... 

സോയാ പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കാത്സ്യം മാത്രമല്ല, കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. 

മൂന്ന്...

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

നാല്...

ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. 

അഞ്ച്... 

എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാത്സ്യം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

ആറ്...

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios